Monday, 9 September 2013

കെ ആര്‍ മീരയുടെ കഥകള്‍ - ഒരു പഠനം

മ­ല­യാ­ള­ത്തി­ലെ ശ്ര­ദ്ധേ­യ­മായ സാ­ഹി­ത്യ­ശാ­ഖ­യാ­ണ്‌ ചെ­റു­ക­ഥ. വൈ­വി­ധ്യ­വും ശ്ര­ദ്ധേ­യ­വു­മായ ധാ­രാ­ളം ചെ­റു­ക­ഥ­ക­ളാല്‍ സമ്പ­ന്ന­മാ­ണ്‌ മല­യാ­ള­ചെ­റു­ക­ഥാ ­സാ­ഹി­ത്യം­. ആദ്യ­കാ­ലം മു­തല്‍­ക്കു­ള്ള കഥ­കള്‍ പരി­ശോ­ധി­ച്ചാല്‍ അത്‌ വ്യ­ക്ത­മാ­കും. മല­യാള ­ചെ­റു­ക­ഥ പല ഘട്ട­ങ്ങ­ളി­ലൂ­ടെ കട­ന്ന്‌ ഇന്ന്‌ ഏറ്റ­വും പു­തിയ ജീ­വി­താ­വ­സ്ഥ­ക­ളെ­യും മാ­ധ്യ­മ­സ്വാ­ധീ­ന­ത്തെ­യും വരെ ചി­ത്രീ­ക­രി­ക്കു­ന്ന കാ­ലി­കാ­വ­സ്ഥ­യില്‍ എത്തി­നില്‍­ക്കു­ന്നു. ഓരോ കാ­ല­ഘ­ട്ട­ത്തി­ലും സാ­ഹി­ത്യ­കൃ­തി­കള്‍ ആവി­ഷ്‌­ക­രി­ക്ക­പ്പെ­ടു­മ്പോള്‍ അവ­യില്‍ സാ­മൂ­ഹി­ക­ത­യു­ടെ സ്വാ­ധീ­നം പ്ര­ക­ട­മാ­ണ്‌.

വര്‍­ത്ത­മാ­ന­കാല സം­ഭ­വ­ങ്ങ­ളും ചരി­ത്ര­വും എല്ലാം ഉള്‍­പ്പെ­ടു­ത്തി ധാ­രാ­ളം ചെ­റു­ക­ഥ­കള്‍ ഉണ്ടാ­യി­ട്ടു­ണ്ട്‌. സമൂ­ഹ­ത്തി­ന്റെ പൊ­തു­മ­ണ്‌­ഡ­ല­ങ്ങ­ളി­ലേ­ക്കാ­ണ്‌ ചെ­റു­ക­ഥ­ക­ളു­ടെ ദൃ­ഷ്‌­ടി പതി­യു­ന്ന­ത്‌. ആധു­നിക കഥ­ക­ളി­ലെ വര്‍­ദ്ധി­ച്ചു­വ­ന്ന സാ­മൂ­ഹി­കത പഴയ സാ­മൂ­ഹിക പ്ര­തി­ജ്ഞാ­ബ­ന്ധ­ത­യു­ടെ രൂ­പ­ത്തി­ല­ല്ല പ്ര­ക­ട­മാ­കു­ന്ന­ത്‌. സൂ­ക്ഷ്‌­മ­മായ രാ­ഷ്‌­ട്രീയ വി­വേ­കം, സം­സ്‌­കാ­ര­വി­മര്‍­ശ­ന­ത്വ­ര, പ്രാ­ദേ­ശിക സ്വ­ത്വ­ത്തെ സാ­ക്ഷാ­ത്‌­ക­രി­ക്കാ­നു­ള്ള വ്യ­ഗ്ര­ത, സ്‌­ത്രീ­പ­ക്ഷാ­ഭി­മു­ഖ്യം, പാ­രി­സ്ഥി­തി­കാ­വ­ബോ­ധം, നൈ­തി­ക­ജാ­ഗ്രത എന്നി­ങ്ങ­നെ ബഹു­മു­ഖ­മാ­യി അത്‌ വി­ക­സി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഇന്ന­ത്തെ മി­ക്ക കഥ­ക­ളും നാം ജീ­വി­ച്ചു­പോ­രു­ന്ന സവി­ശേ­ഷ­മായ അവ­സ്ഥ­യോ­ടു­ള്ള പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണ്‌.

സ്‌­ത്രീ­യു­ടെ അവ­സ്ഥ­യും പ്ര­ശ്‌­ന­ങ്ങ­ളും ഏറ്റ­വും നന്നാ­യി മന­സ്സി­ലാ­ക്കു­ന്ന കഥാ­കാ­രി­ക­ളാ­ണ്‌ മല­യാ­ള­ത്തി­നു­ള്ള­ത്‌. സ്‌­ത്രീ­ര­ച­ന­ക­ളി­ലെ പെണ്‍­മ­യു­ടെ അന്വേ­ഷ­ണ­വും കലാ­പ­വും സവി­ശേ­ഷ­മായ ഒരു സം­വേ­ദ­ന­ത്തി­ന്‌ തു­ട­ക്കം കു­റി­ച്ചു. അവി­ടെ പെ­ണ്ണി­ന്റെ അസ്‌­തി­ത്വ പ്ര­ശ്‌­ന­ങ്ങ­ളെ കണ്ടെ­ത്താ­നു­ള്ള ശ്ര­മ­ങ്ങ­ളു­ണ്ടാ­യി­.

മീ­ര­യും സമ­കാ­ലീന എഴു­ത്തു­കാ­രും­

മീ­ര­യു­ടെ സമ­കാ­ലീ­ന­രായ എഴു­ത്തു­കാ­രാ­ണ്‌ എം. പി പവി­ത്ര, ഇ­ന്ദു­മേ­നോന്‍, രേ­ഖ. കെ എന്നി­വര്‍. ഇവ­രെ­ക്കൂ­ടാ­തെ ­ര­വി­, ഉണ്ണി. ആര്‍, ജോര്‍­ജ്‌ ജോ­സ­ഫ്‌ കെ, അക്‌­ബര്‍ കക്ക­ട്ടില്‍, പി. ജെ­.­ജെ ആന്റ­ണി, ഇ. സന്തോ­ഷ്‌­കു­മാര്‍, കെ. പി­.­നിര്‍­മ്മല്‍­കു­മാര്‍, എം. കെ ഹരി­കു­മാര്‍, ബി. മു­ര­ളി, വി. ആര്‍ സു­ധീ­ഷ്‌, കെ. കെ. ഹി­ര­ണ്യന്‍ എന്നി­വ­രും പ്ര­ധാന എഴു­ത്തു­കാ­രാ­ണ്‌.

പ­വി­ത്ര­യു­ടെ വി­ശ്വാ­സ­ങ്ങള്‍, വെ­ളു­ത്ത ചതു­ര­ങ്ങള്‍ എന്നിവ പ്ര­ധാന കഥ­ക­ളാ­ണ്‌. ഇന്ദു­വി­ന്റെ ചെ­റ്റ, യോ­ഷിത ഉറ­ക്ക­ങ്ങള്‍, ലെ­സ്‌­ബി­യന്‍ പശു എന്നി­വ­യും രേ­ഖ­യു­ടെ ആരു­ടെ­യോ ഒരു സഖാ­വ്‌ (അ­ന്തി­ക്കാ­ട്ടു­കാ­രി) എന്നി­വ­യും ശ്ര­ദ്ധേ­യ­മാ­ണ്‌. രവി­യു­ടെ സ്വ­കാ­ര്യ­ഭാ­ഷ­യില്‍ ഒരു കാ­തല്‍ കടി­തം, ഉണ്ണി. ആറി­ന്റെ ആയു­ധ­മെ­ഴു­ത്ത്‌, ജോര്‍­ജ്‌ ജോ­സ­ഫ്‌ കെ­യു­ടെ നടു­ങ്ങു­വിന്‍ പാ­പം ചെ­യ്യാ­തി­രി­പ്പിന്‍, അക്‌­ബര്‍ കക്ക­ട്ടി­ലി­ന്റെ സമ­കാ­ലിന മല­യാ­ളം, പി. ജെ. ജെ ആന്റ­ണി­യു­ടെ ജഡ­പു­രു­ഷ­നും ഒരു ഹോം­നേ­ഴ്‌­സി­ന്റെ അതി­ചി­ന്ത­ക­ളും, ഇ. സന്തോ­ഷ്‌­കു­മാ­റി­ന്റെ മീ­നു­കള്‍, പി. എസ്‌ റഫീ­ഖി­ന്റെ ഗു­ജ­റാ­ത്ത്‌ എന്നീ കഥ­ക­ളും ഈ കാ­ല­ഘ­ട്ട­ത്തി­ലെ ശ്ര­ദ്ധേ­യ­മായ കഥ­ക­ളാ­ണ്‌.

"മലയാള കഥയ്‌ക്കു ആധുനികതകള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരിലൊരാളാണ്‌ മീര. തന്റെ കഥകളോരോന്നിലും മീര തന്റെ ഭാഷയെയും അവബോധത്തെയും സമീപനത്തെയും പുനര്‍ജനിപ്പിക്കുന്നു." പടി­യി­റ­ങ്ങി­പ്പോയ പാര്‍­വ്വ­തി, പാ­റ, എന്നീ കഥ­ക­ളി­ലൂ­ടെ സ്‌­ത്രീ­യു­ടെ സഹ­ന­വും ചെ­റു­ത്തു­നി­ല്‌­പും സര്‍­ഗാ­ത്മ­ക­മാ­യി ആവി­ഷ്‌­ക­രി­ച്ച ­ഗ്രേ­സി­, സ്‌­ത്രീ­മ­ന­സ്സി­ന്റെ ഗതി­വി­ഗ­തി­ക­ളെ സൂ­ക്ഷ്‌­മ­മാ­യി ആലേ­ഖ­നം ചെ­യ്യു­ന്ന അ­ഷി­ത, ­മാ­ന­സി­, ­ച­ന്ദ്ര­മ­തി­, ­ന­ളി­നി ബേ­ക്കല്‍, ബി. എം. സു­ഹ­റ, എം. ടി രത്‌­ന­മ്മ, അന്ത­രി­ച്ച ­ഗീത ഹി­ര­ണ്യന്‍ എന്നി­ങ്ങ­നെ ഒരു­പാ­ടു­പേര്‍ മല­യാ­ള­ക­ഥ­യു­ടെ പെണ്‍­വ­ഴി­ക­ളില്‍ ഉണ്ട്‌. സി­താ­ര. എസ്‌, ഇന്ദു­മേ­നോന്‍, കെ. ആര്‍. മീ­ര, പ്രി­യ. എ. എസ്‌, രേ­ഖ. കെ ഇങ്ങ­നെ കഥാ­രം­ഗ­ത്തു പേ­രെ­ടു­ത്ത ഏറ്റ­വും പു­തിയ തല­മു­റ­യും ധീ­ര­മായ പ്ര­മേ­യ­ങ്ങ­ളും നട­പ്പു­കാ­ല­ത്തി­ന്റെ ആകു­ല­ത­ക­ളു­ടെ സമര്‍­ത്ഥ­മായ പരി­ച­ര­ണ­വും­കൊ­ണ്ട്‌ ആസ്വാ­ദ­ക­ശ്ര­ദ്ധ­യും നി­രൂ­പ­ക­പ്ര­ശം­സ­യും നേ­ടു­ന്നു. സഹീ­റാ തങ്ങള്‍, ­ഷ­ഹീറ നസീര്‍, റീജ സന്തോ­ഷ്‌ ഖാന്‍, ഷക്കീല വഹാ­ബ്‌, ­ഷീല രാ­മ­ച­ന്ദ്രന്‍ എന്നീ പ്ര­വാ­സി എഴു­ത്തു­കാ­രി­കള്‍ കേ­ര­ള­ത്തി­നു­പു­റ­ത്തും മല­യാ­ള­ത്തി­ന്റെ പെണ്‍­ശ­ബ്‌­ദം കേള്‍­പ്പി­ക്കു­ന്ന­വ­രാ­ണ്‌.
പു­തിയ തല­മു­റ­യി­ലെ ശ്ര­ദ്ധേ­യ­യായ കഥാ­കാ­രി­യാ­ണ്‌ കെ. ആര്‍ മീ­ര. കെ. ആര്‍ മീര കഥ­യില്‍­നി­ന്നും കഥ­യി­ലേ­ക്ക്‌ തന്നെ­ത്ത­ന്നെ പൊ­ളി­ച്ച­ടു­ക്കു­ന്ന എഴു­ത്തു­കാ­രി­യാ­യാ­ണ്‌ എനി­ക്ക്‌ അനു­ഭ­വ­പ്പെ­ടു­ന്ന­ത്‌

-സക്ക­റിയ

മ­ല­യാള കഥ­യ്‌­ക്കു ആധു­നി­ക­ത­കള്‍ കണ്ടെ­ത്തി­കൊ­ണ്ടി­രി­ക്കു­ന്ന വി­ര­ലി­ലെ­ണ്ണാ­വു­ന്ന എഴു­ത്തു­കാ­രി­ലൊ­രാ­ളാ­ണ്‌ മീ­ര. തന്റെ കഥ­ക­ളോ­രോ­ന്നി­ലും മീര തന്റെ ഭാ­ഷ­യെ­യും അവ­ബോ­ധ­ത്തെ­യും സമീ­പ­ന­ത്തെ­യും പു­നര്‍­ജ­നി­പ്പി­ക്കു­ന്നു. പു­തിയ തല­മു­റ­യു­ടെ പ്ര­തി­നി­ധി­യായ മീര അറി­ഞ്ഞോ അറി­യാ­തെ­യോ എഴു­ത്തി­ന്റെ ഈ അപ­ക­ട­മേ­ഖ­ല­യില്‍ നി­ന്നു വി­മോ­ചി­ത­യാ­ണ്‌ എന്ന്‌ മീ­ര­യു­ടെ കഥ­കള്‍ പറ­യു­ന്നു. മീ­ര­യു­ടെ കഥ­ക­ളോ­രോ­ന്നും ഭാ­ഷാ­പ­ര­മാ­യും ശില്‍­പ­പ­ര­മാ­യും സ്വ­ന്ത­വും വ്യ­ത്യ­സ്‌­ത­വു­മായ ലോ­ക­ത്തി­ലാ­ണ്‌ നി­ല­കൊ­ള്ളു­ന്ന­ത്‌. മീ­ര­യു­ടെ കഥാ­പാ­ത്ര­ങ്ങ­ളും പ്ര­മേ­യ­വും സ്ഥി­തി­ചെ­യ്യു­ന്ന­തു പര­സ്‌­പ­രം പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന ആഖ്യാ­ന­ങ്ങ­ളു­ടെ കണ്ണാ­ടി­മാ­ളി­ക­യി­ല­ല്ല, മറി­ച്ച്‌ സ്വ­ത­ന്ത്ര­ഭ്ര­മ­ണ­പ­ഥ­ങ്ങ­ളില്‍ തി­രി­യു­ന്ന വ്യ­ത്യ­സ്‌ത ഭാ­വ­നാ­ഗ്ര­ഹ­ങ്ങ­ളി­ലാ­ണ്‌. എഴു­ത്തു­കാ­രി­യും തൂ­ലി­ക­യും ഒന്നു­ത­ന്നെ­യാ­ണെ­ങ്കി­ലും കയ്യൊ­പ്പു­കള്‍ മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു. എഴു­ത്തു­കാ­രി­യു­ടെ മൗ­ലി­ക­ത­യു­ടെ മു­ഖ­മു­ദ്ര­ക­ളി­ലൊ­ന്നാ­ണ്‌ ഈ ആള്‍­മാ­റാ­ട്ടം­.

എ­ന്നാല്‍ അവ­രു­ടെ ഈ കഥ­ക­ളെ­യെ­ല്ലാം സ്‌­പര്‍­ശി­ക്കു­ന്ന സമീ­പന പ്ര­ത്യേ­ക­ത­ക­ളു­ണ്ട്‌. അതാ­യ­ത്‌ അവ ഭാ­ഷ­യോ­ടും ജീ­വി­ത­ത്തോ­ടും എഴു­ത്തി­നോ­ടു­മു­ള്ള എഴു­ത്തു­കാ­രി­യു­ടെ അടി­സ്ഥാന നി­ല­പാ­ടു­ക­ളില്‍ നി­ന്നു­മാ­ണ്‌ ജനി­ക്കു­ന്ന­ത്‌. അതില്‍ പ്ര­ധാ­ന­മാ­യി വരു­ന്ന­ത്‌ നര്‍­മ്മ­ബോ­ധ­വും ഐറ­ണി­യു­മാ­ണ്‌. ജീ­വി­ത­ത്തെ യാ­ഥാ­സ്ഥി­തി­ക­മായ പേ­ശു­വ­ലി­വു­ക­ളി­ല്ലാ­തെ തി­ക­ച്ചും അപ്ര­തീ­ക്ഷി­ത­ങ്ങ­ളായ കോ­ണു­ക­ളില്‍ നി­ന്നു വാ­യി­ക്കാ­നു­ള്ള സന്ന­ദ്ധ­ത­യാ­ണ്‌ എല്ലാം നര്‍­മ്മ­ത്തി­ലൂ­ടെ­യും പ്ര­കാ­ശി­ക്കു­ന്ന­ത്‌. അതോ­ടൊ­പ്പം തന്നെ നര്‍­മ്മ­ത്തി­നു പി­ന്നില്‍ സമ­കാ­ലീ­ന­വും ചരി­ത്ര­പ­ര­വു­മായ ബു­ദ്ധി­കൂര്‍­മ്മ­ത­യും പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്‌.

"മീരയുടെ കഥകളില്‍ പാരമ്പര്യം പ്രതിദ്ധ്വനിയായല്ല മറിച്ച്‌ എതിര്‍ധ്വനിയായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌." മല­യാ­ള­ത്തി­ലെ എഴു­ത്തു­കാ­രില്‍ പൊ­തു­വേ ­നര്‍­മ്മം­ വി­ര­ള­മാ­ണ്‌. ഐ­റ­ണി­, ചരി­ത്ര­ത്തോ­ടും സമ­കാ­ലീ­ന­ത­യോ­ടും പര­മ്പ­താ­ഗത വി­ധി­ന്യാ­യ­ങ്ങ­ളോ­ടു­മു­ള്ള വി­യോ­ജി­പ്പാ­ണ്‌ പ്ര­ക­ടി­പ്പി­ക്കു­ന്ന­ത്‌. പതി­ഞ്ഞ ധ്വ­നി­ക­ളി­ലൂ­ടെ അതി­നു സങ്കീര്‍­ണ്ണ­മായ ദു­ര­ന്ത­ങ്ങ­ളെ­വ­രെ അട­യാ­ള­പ്പെ­ടു­ത്താന്‍ കഴി­യും. മീ­ര­യു­ടെ എഴു­ത്ത്‌ നര്‍­മ്മ­ത്തെ­യും ഐറ­ണി­യെ­യും ഒരു­പോ­ലെ ചാ­തു­ര്യ­ത്തോ­ടെ ഉള്‍­കൊ­ള്ളു­ന്നു­ണ്ട്‌. മീ­ര­യു­ടെ കഥ­ക­ളി­ലെ പ്ര­തി­രോ­ധ­ത്തി­ന്റെ ഘട­ക­ങ്ങ­ളാ­ണി­വ.
അ­ലി­ഖി­ത­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന പു­രു­ഷ­മേ­ധാ­വി­ത്വ ധര്‍­മ്മ­ശാ­സ്‌­ത്ര­ത്തി­ന്റെ കാ­ര്യ­ത്തില്‍ മാ­ത്ര­മ­ല്ല, സാ­മൂ­ഹിക ജീ­വി­ത­ത്തി­ന്റെ വി­വിധ തല­ങ്ങ­ളില്‍ പര­ക്കെ യാ­ഥാ­സ്ഥി­തി­ക­ത്വ­വും പാ­ര­മ്പ­ര്യ­വാ­ദ­വും അടി­യു­റ­പ്പി­ച്ചു നില്‍­ക്കു­ന്ന കേ­ര­ള­ത്തില്‍ ജീ­വി­ക്കു­ക­യും പ്ര­വര്‍­ത്തി­യെ­ടു­ക്കു­ക­യും ചെ­യ്യു­ന്ന ബോ­ധ­വ­തി­യായ ഒരു യു­വ­തി­ക്കു ­പ്ര­തി­രോ­ധം­ നി­ര­ന്ത­ര­സ­ഖാ­വാ­ണ്‌. മീ­ര­യു­ടെ കഥ­ക­ളി­ലെ സമര്‍­ത്ഥ­വും സൂ­ക്ഷ്‌­മ­വു­മായ പ്ര­തി­രോ­ധം സ്‌­ത്രീ­യു­ടെ പരാ­തി­പ്പെ­ട­ലു­ക­ള­ല്ല. മറി­ച്ച്‌ അത്‌ സ്‌­ത്രീ­യു­ടെ അവ­സ്ഥ­യു­ടെ പ്ര­തി­ഭാ­പൂര്‍­ണ്ണ­മായ അപ­നിര്‍­മ്മാ­ണ­മാ­ണ്‌. മീ­ര­യു­ടെ കഥ­കള്‍ സ്‌­ത്രീ­വാ­ദ­ത്തി­ന്റെ നി­ശ്ചി­ത­മായ ആയു­ധ­മോ ഉപ­ക­ര­ണ­മോ ആയി പരി­ണ­മി­ച്ചി­രു­ന്നെ­ങ്കില്‍, ആ പരി­മി­തി­ക­ളില്‍ അവ തീര്‍­ച്ച­യാ­യും കു­ടു­ങ്ങി­പ്പോ­കു­മാ­യി­രു­ന്നു. മറി­ച്ച്‌ അവ ആ അവ­ബോ­ധ­ത്തെ തങ്ങ­ളു­ടെ സൗ­ന്ദ­ര്യ­ശാ­സ്‌­ത്ര­ത്തി­ന്റെ­യും കലാ­പ­ത്തി­ന്റെ­യും ഭാ­ഗ­മാ­ക്കി­ക്കൊ­ണ്ട്‌ ഉയ­രു­ക­യാ­ണ്‌ ചെ­യ്യു­ന്ന­ത്‌.

മീ­ര­യു­ടെ കഥാ­ലോ­ക­ത്തെ സ്‌­ത്രീ­യു­ടേ­ത്‌ എന്ന മുന്‍­വി­ധി­യോ­ടെ നോ­ക്കി­കാ­ണാ­നു­ള്ള പ്ര­വ­ണത ഉണ്ടാ­യേ­ക്കാ­വു­ന്ന­താ­ണ്‌. അത്‌ ഓരോ എഴു­ത്തു­കാ­രി­യും നേ­രി­ടു­ന്ന ഭീ­ഷ­ണി അഥ­വാ ഒരു വെ­ല്ലു­വി­ളി­യാ­ണ്‌. മീ­ര­യു­ടെ കഥ­കള്‍ സ്‌­ത്രീ­പു­രുഷ ദ്വ­ന്ദ­ങ്ങള്‍­ക്ക­പ്പു­റ­ത്ത്‌, മല­യാ­ള­ത്തി­ലെ ഏറ്റ­വും മി­ക­ച്ച എഴു­ത്തി­ന്റെ മേ­ഖ­ല­യില്‍ സ്ഥി­തി­ചെ­യ്യു­ന്ന­വ­യാ­ണ്‌. ബഷീ­റി­ന്റെ­യോ ആന­ന്ദി­ന്റെ­യോ കഥ­ക­ളെ നാം പു­രു­ഷ­ന്റേ­ത്‌ എന്നു വി­ളി­ക്കാ­റി­ല്ല. കാ­ര­ണം മല­യാ­ളി­ക­ളു­ടെ പു­രു­ഷ­മേ­ധാ­വി­ത്വ­ലോ­ക­ത്തില്‍ പു­രു­ഷ­നു ചൂ­ണ്ടു­പ­ല­ക­ക­ളു­ടെ ആവ­ശ്യ­മി­ല്ല, മറി­ച്ച്‌ അതി­ന്റെ ആവ­ശ്യം സ്‌­ത്രീ­കള്‍­ക്ക്‌ മാ­ത്ര­മേ­യു­ള്ളു. എന്നാല്‍ മീ­ര­യ്‌­ക്കു ചൂ­ണ്ടു­പ­ല­ക­കള്‍­ക്ക­പ്പു­റ­ത്ത്‌ നി­ല­യു­റ­പ്പി­ക്കാന്‍ കഴി­ഞ്ഞി­രു­ന്നു­.

മീ­ര­യു­ടെ എഴു­ത്ത്‌, സ്‌­ത്രീ­യ്‌­ക്ക്‌ പ്ര­ത്യേ­ക­മാ­യി സ്വീ­ക­രി­ക്കേ­ണ്ടി വരു­ന്ന പ്ര­തി­രോ­ധ­ങ്ങള്‍ ഉള്‍­കൊ­ള്ളു­ന്നു­ണ്ട്‌. എങ്കി­ലും ആത്യ­ന്തി­ക­മാ­യി അതു പ്ര­ക­ടി­പ്പി­ക്കു­ന്ന­ത്‌ എല്ലാ നല്ല എഴു­ത്തും നിര്‍­മ്മി­ക്കു­ന്ന പ്ര­തി­രോ­ധ­ങ്ങള്‍ തന്നെ­യാ­ണ്‌- പാ­ര­മ്പ­ര്യ­ത്തോ­ടും, ഭാ­ഷാ­പ­ര­വും മാ­നു­ഷി­ക­ബ­ന്ധ­പ­ര­വു­മായ ക്ലീ­ഷേ­ക­ളോ­ടും, യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തോ­ടു­മെ­ല്ലാ­മു­ള്ള കലാ­പ­ങ്ങള്‍ അട്ടി­മ­റി­യാ­യി­ത്തീ­രു­ക­യാ­ണ്‌. എന്നാല്‍ അത്‌ വി­പ്ല­വാ­ഹ്വാ­ന­ങ്ങ­ളി­ലൂ­ടെ­യോ താ­ത്വി­ക­പ്ര­ചാ­ര­ണ­ങ്ങ­ളി­ലൂ­ടെ­യോ ആവ­ണ­മെ­ന്നി­ല്ല. ഭാ­ഷ­യി­ലും ഭാ­വു­ക­ത്വ­ത്തി­ലും ബന്ധ­നിര്‍­വ്വ­ച­ന­ങ്ങ­ളി­ലും ആഖ്യാ­ന­ശീ­ല­ങ്ങ­ളി­ലും വരു­ത്തു­ന്ന, സൂ­ക്ഷ്‌­മ­വും, പല­പ്പോ­ഴും അടി­യൊ­ഴു­ക്കി­ന്റെ മാ­ത്രം തല­ത്തി­ലു­ള്ള­തു­മാ­യ, അട്ടി­മ­റി­യി­ലൂ­ടെ­യാ­ണ്‌ എഴു­ത്തു­കാ­രന്‍ കല­യി­ലൂ­ടെ­യും സമൂ­ഹ­ത്തി­ന്റെ­യും നി­ശ്ച­ലാ­വ­സ്ഥ­യെ അതി­ജീ­വി­ക്കു­ന്ന­ത്‌. മീര സമര്‍­ത്ഥ­മാ­യും സു­ന്ദ­ര­മാ­യും പര­മ്പ­താ­ഗത പെ­ണ്ണെ­ഴു­ത്തി­നെ­യും ആണെ­ഴു­ത്തി­നെ­യും അട്ടി­മ­റി­ക്കു­ന്നു­.

"ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയി ആവിഷ്‌കരിക്കുവാന്‍ മീരയ്‌ക്കു കഴിയുന്നുണ്ട്‌. യൗവനകാലം തന്നെ ഇരുത്തം വന്ന ഒരു എഴുത്തുകാരിയാണ്‌ മീര. അതുകൊണ്ടാണ്‌ ഭാഷയില്‍ യൗവനം സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങള്‍ സ്വന്തം യൗവനത്തില്‍ നിന്നു കുതറിമാറുവാന്‍ ശ്രമിക്കുന്നത്‌." പാ­ര­മ്പ­ര്യ­ത്തെ തല­യി­ലേ­റ്റി പൂ­ജി­ക്കാ­തെ വള­മാ­യി കാല്‍­ച്ചു­വ­ട്ടില്‍ ചവി­ട്ടി­ക്കു­ഴ­യ്‌­ക്കാ­നു­ള്ള ശേ­ഷി ഇതി­ന്റെ ഭാ­ഗ­മാ­ണ്‌. അപ്പോള്‍ മാ­ത്ര­മാ­ണ്‌ പാ­ര­മ്പ­ര്യം ഊര്‍­ജ്ജ­മാ­യി മാ­റു­ന്ന­ത്‌. മീ­ര­യു­ടെ കഥ­ക­ളില്‍ പാ­ര­മ്പ­ര്യം പ്ര­തി­ദ്ധ്വ­നി­യാ­യ­ല്ല മറി­ച്ച്‌ എതിര്‍­ധ്വ­നി­യാ­യാ­ണ്‌ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­ത്‌. മു­ഖ്യ­ധാര പു­രുഷ എഴു­ത്തു­കാ­രില്‍ അധി­കം പേ­രെ­യും പേ­ടി­ച്ചു വി­റ­പ്പി­ക്കു­ന്ന ഒരു മേ­ഖ­ല­യാ­ണ്‌ ലൈം­ഗീ­ക­ത. ആ അടി­സ്ഥാന ജീ­വി­താ­വാ­സ്‌­ത­വ­ത്തി­നു മു­ന്നില്‍ അവ­രു­ടെ പേ­ന­ക­ളി­ലെ മഷി വറ്റു­ന്നു. എന്നാല്‍ മീര തന്റെ കഥ­ക­ളില്‍ ലൈം­ഗി­ക­ത­യെ ആര്‍­ജ്ജ­വ­ത്തോ­ടെ­യും പരി­ഭ്ര­മ­മെ­ന്ന്യ­യും ഫലി­ത­പാ­ട­വ­ത്തോ­ടെ­യും അഭി­മു­ഖീ­ക­രി­ക്കു­ന്നു­.
മു­ഖ്യ­ധാ­ര­പു­രു­ഷ­സാ­ഹി­ത്യ പാ­ര­മ്പ­ര്യം ശൃം­ഗാ­ര­ത്തെ­യും ക്ലീ­ഷേ-ഭരി­ത­പ്രേ­മ­ത്തെ­യും ആണ്‌ ലൈം­ഗി­ക­ത­യ്‌­ക്ക്‌ പക­ര­മാ­യി വെ­ച്ച­ത്‌. എന്നാല്‍ ആ പാ­ര­മ്പ­ര്യ­ത്തെ സു­ന്ദ­ര­മാ­യി തല­കു­ത്തി നിര്‍­ത്താന്‍ മീ­ര­യ്‌­ക്ക്‌ കഴി­യു­ന്നു­ണ്ട്‌. ലളി­ത­വും നേ­രി­ട്ടു സം­വ­ദി­ക്കു­ന്ന­തു­മായ ഗദ്യ­മാ­ണ്‌ മീര എഴു­തു­ന്ന­ത്‌. (സ­ക്ക­റി­യ, 2006: 8-10)

മീ­ര­യു­ടെ കഥ­കള്‍ പൂ­രം പോ­ലെ­യാ­ണ്‌ എന്ന്‌ പു­ന­ത്തില്‍ കു­ഞ്ഞു­ബ്‌­ദു­ള്ള അഭി­പ്രാ­യ­പ്പെ­ടു­ന്നു. മീ­ര­യു­ടെ മി­ക്ക കഥ­ക­ളും ശ്രേ­ണീ­ഗ­ത­മ­ല്ല, മറി­ച്ച്‌ വ്യ­ക്തി­ഗ­ത­മാ­ണ്‌ വ്യ­ക്തി­ശ­ബ്‌­ദം പല അര്‍­ത്ഥ­ത്തി­ലും കഥ­ക­ളില്‍ ഉപ­യോ­ഗി­ച്ചി­ട്ടു­ണ്ട്‌. ലോ­ക­ത്തു­ള്ള ഏതൊ­ക്കെ പദാര്‍­ത്ഥ­ങ്ങ­ളാ­ണോ കഥ­യില്‍ വന്നു ഭവി­ക്കു­ന്ന­ത്‌ അവ­യെ­ല്ലാം വ്യ­ക്തി­ക­ളാ­ണ്‌. മീ­ര­യു­ടെ കഥ­കള്‍ കല്‌­ക്ക­രി­പോ­ലെ­യ­ല്ല; സ്ഥ­ടി­കം പോ­ലെ­യാ­ണ്‌. (പു­ന­ത്തില്‍, 2002:8-10)

ഇ­ന്ന­ത്തെ പെ­ണ്ണി­ന്റെ അവ­സ്ഥ­ക­ളെ ഫെ­മി­നി­സ­ത്തി­ന്റെ അതി­രു­കള്‍­ക്ക­പ്പു­റ­ത്തേ­ക്കു കൊ­ണ്ടു­പോ­യി ആവി­ഷ്‌­ക­രി­ക്കു­വാന്‍ മീ­ര­യ്‌­ക്കു കഴി­യു­ന്നു­ണ്ട്‌. ഏതു­കാ­ല­ത്തേ­യും കഥ­ക­ളി­ലൂ­ടെ നേ­രി­ടു­ക­യാ­ണ്‌ ആ കഥാ­കാ­രി ചെ­യ്യു­ന്ന­ത്‌. യഥാര്‍­ത്ഥ­ത്തില്‍ നമ്മു­ടെ കഥാ­സാ­ഹി­ത്യ­ത്തി­ന്റെ യൗ­വ­ന­മാ­ണ്‌ മീ­ര­യു­ടെ കഥ­കള്‍. യൗ­വ­ന­ത്തി­ന്റെ കൂ­സ­ലി­ല്ലാ­യ്‌­മ­യും ധി­ക്കാ­ര­വും എല്ലാം മീ­ര­യു­ടെ കഥ­ക­ളില്‍ പ്ര­ക­ട­മാ­ണ്‌. എഴു­ത്തു­കാര്‍­ക്ക്‌ അവ­രു­ടെ ചെ­റു­പ്പ­കാ­ലം മാ­ത്രം എത്തി­പ്പി­ടി­ക്കു­വാന്‍ കഴി­യു­ന്ന സാ­ന്ദ്ര­സൗ­ന്ദ­ര്യ­വും തീ­വ്ര­ത­യും മീ­ര­യു­ടെ ഭാ­ഷ­യ്‌­ക്കു­ണ്ട്‌. പ്രാ­യം കൂ­ടു­മ്പോ­ഴാ­ണ്‌ ഇരു­ത്തം വരു­ക. എന്നാല്‍ യൗ­വ­ന­കാ­ലം തന്നെ ഇരു­ത്തം വന്ന ഒരു എഴു­ത്തു­കാ­രി­യാ­ണ്‌ മീ­ര. അതു­കൊ­ണ്ടാ­ണ്‌ ഭാ­ഷ­യില്‍ യൗ­വ­നം സൂ­ക്ഷി­ക്കു­മ്പോ­ഴും മീ­ര­യു­ടെ കഥാ­പാ­ത്ര­ങ്ങള്‍ സ്വ­ന്തം യൗ­വ­ന­ത്തില്‍ നി­ന്നു കു­ത­റി­മാ­റു­വാന്‍ ശ്ര­മി­ക്കു­ന്ന­ത്‌.

ഉ­ത്ത­രാ­ധു­നി­ക­ത­യു­ടെ അട­യാ­ള­ങ്ങ­ളി­ലൊ­ന്നായ ബു­ദ്ധി­പ­രത മീ­ര­യു­ടെ കഥ­ക­ളില്‍ പ്ര­ക­ട­മാ­ണ്‌. മാ­ത്ര­മ­ല്ല ഉത്ത­രാ­ധു­നി­ക­ത­യ്‌­ക്കു­ശേ­ഷം വരാന്‍ പോ­കു­ന്ന ഹൈ­പ്പര്‍
റി­യ­ലി­സ­ത്തി­ന്റെ സൂ­ച­ന­ക­ളും ഇതി­ലു­ണ്ട്‌. സ്‌­ത്രീ­വാ­ദി­ക­ളു­ടെ ആള്‍­ക്കൂ­ട്ട­ത്തോ­ടൊ­ന്നി­ച്ച്‌ നട­ക്കാ­തെ­യും സൈ­ദ്ധാ­ന്തിക ഭാ­ഷ­ണ­ങ്ങ­ളില്‍ മു­ഴു­കാ­തെ­യും സ്‌­ത്രീ­യു­ടെ സമ­കാ­ലീന അവ­സ്ഥ­ക­ളോ­ട്‌ സര്‍­ഗാ­ത്മ­ക­മാ­യി പ്ര­തി­ക­രി­ച്ച എഴു­ത്തു­കാ­രി­യാ­ണ്‌ മീ­ര. (മു­കു­ന്ദന്‍, 2006: 6-10)

സ്‌­ത്രീ എഴു­ത്തു­കാ­രില്‍ ശ്ര­ദ്ധേ­യ­യായ എഴു­ത്തു­കാ­രി­യാ­ണ്‌ മീ­ര. സമ­കാ­ലീ­ന­മായ സ്‌­ത്രീ കഥാ­കാ­രി­ക­ളില്‍ നി­ന്നും മീ­ര­യു­ടെ കഥ­കള്‍ ഭാ­ഷാ­സൃ­ഷ്‌­ടി­കൊ­ണ്ടും ആശ­യ­സ്വീ­ക­ര­ണം കൊ­ണ്ടും കഥാ­പാ­ത്ര­സൃ­ഷ്‌­ടി­കൊ­ണ്ടും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. ഈ വ്യ­ത്യാ­സം ഒരു തര­ത്തി­ല­ല്ല­ങ്കില്‍ മറ്റൊ­രു തര­ത്തില്‍ കേ­ര­ളീയ അന്ത­രീ­ക്ഷ­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­താ­ണ്‌. മീ­ര­യു­ടെ ശ്ര­ദ്ധേ­യ­മായ കഥ­ക­ളെ മുന്‍­നിര്‍­ത്തി അവ­രു­ടെ കഥാ­ലോ­ക­ത്തെ­പ്പ­റ്റി­യു­ള്ള പഠ­ന­മാ­ണ്‌ ഇവി­ടെ­.
മീ­ര­യു­ടെ കഥ­ക­ളോ­രോ­ന്നും വ്യ­ത്യ­സ്‌­ത­മായ ആശ­യ­ങ്ങ­ളാ­ണ്‌ പങ്കു­വ­യ്‌­ക്കു­ന്ന­ത്‌. ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌, മോ­ഹ­മ­ഞ്ഞ, ആ­വേ മരി­യ എന്നി­വ­യാ­ണ്‌ മീ­ര­യു­ടെ പ്ര­ധാന കഥാ­സ­മാ­ഹാ­ര­ങ്ങള്‍. ഇവ കൂ­ടാ­തെ ­ക­രി­നീ­ല, ­മാ­ലാ­ഖ­യു­ടെ മറു­കു­കള്‍, എന്നീ നോ­വ­ലൈ­റ്റു­ക­ളും നേ­ത്രേ­ാ­ന്മീ­ല­നം, ആ മര­ത്തെ­യും മറ­ന്നു മറ­ന്നു ഞാന്‍, ­മീ­രാ­സാ­ധു­ എന്നീ നോ­വ­ലു­ക­ളും മീ­ര­യു­ടേ­താ­ണ്‌.

മീ­ര­യു­ടെ ആദ്യ­ക­ഥാ­സ­മാ­ഹാ­ര­മായ ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌ 2002-ലാ­ണ്‌ പ്ര­സി­ദ്ധീ­ക­രി­ച്ച­ത്‌. സര്‍­പ്പ­യ­ജ്ഞം, മച്ച­ക­ത്തെ തച്ചന്‍, കൃ­ഷ്‌­ണ­ഗാ­ഥ, ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌, അലി­ഫ്‌ ലെ­യ്‌­ല, ടെ­റ­റി­സ്റ്റ്‌, ഒറ്റ­പ്പാ­ലം കട­ക്കു­വോ­ളം എന്നി­വ­യാ­ണ്‌ ഈ സമാ­ഹാ­ര­ത്തി­ലെ കഥ­കള്‍.

ര­ണ്ടാ­മ­ത്തെ കഥാ­സ­മാ­ഹാ­രം ­മോ­ഹ­മ­ഞ്ഞ 2004-ലാ­ണ്‌ പ്ര­സി­ദ്ധീ­ക­രി­ച്ച­ത്‌. ശൂര്‍­പ്പ­ണ­ഖ, വ്യ­ക്തി­പ­ര­മായ ഒരു പൂ­ച്ച, അര്‍­ദ്ധ­രാ­ത്രി­ക­ളില്‍ ആത്മാ­ക്കള്‍ ചെ­യ്യു­ന്ന­ത്‌, പാ­യി­പ്പാ­ടു മു­തല്‍ പേ­സ്‌­മേ­ക്കര്‍ വരെ, വാര്‍­ത്ത­യു­ടെ ഗന്ധം, ഹൃ­ദ­യം നമ്മെ ആക്ര­മി­ക്കു­ന്നു, മരി­ച്ച­വ­ളു­ടെ കല്ല്യാ­ണം, മോ­ഹ­മ­ഞ്ഞ എന്നീ കഥ­കള്‍ ഈ സമാ­ഹാ­ര­ത്തില്‍ ഉള്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു­.

മൂ­ന്നാ­മ­ത്തെ കഥാ­സ­മാ­ഹാ­രം 2006-ലാ­ണ്‌ പു­റ­ത്തി­റ­ങ്ങി­യ­ത്‌. ഏകാ­ന്ത­ത­യു­ടെ നൂ­റു വര്‍­ഷ­ങ്ങള്‍, കള­രി­മ­റ്റ­ത്ത്‌ കത്ത­നാര്‍, സ്വ­വര്‍­ഗ്ഗ­സ­ങ്ക­ട­ങ്ങള്‍, ആവേ മരി­യ, പി­ന്നെ സസ്സ­ന്ദേ­ഹു­മാ­യി­ടും, ആന­പ്പു­ര­യ്‌­ക്കല്‍ കേ­ശ­വ­പ്പി­ള്ള മകന്‍, ആട്ടു­ക­ട്ടില്‍, വാ­ണി­ഭം, സോ­ളോ ഗോ­യ്യാ എന്നീ ഒന്‍­പ­തു കഥ­ക­ളാ­ണ്‌ ഈ സമാ­ഹാ­ര­ത്തില്‍ വരു­ന്ന­ത്‌.

ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌ എന്ന കഥാ­സ­മാ­ഹാ­ര­ത്തി­ലെ ശ്ര­ദ്ധേ­യ­മായ കഥ­ക­ളാ­ണ്‌ സര്‍­പ്പ­യ­ജ്ഞം, മച്ച­ക­ത്തെ തച്ചന്‍, കൃ­ഷ്‌­ണ­ഗാ­ഥ, ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌ എന്നി­വ. സര്‍­പ്പ­യ­ജ്ഞം എന്ന കഥ­യില്‍ ഒരു ജാ­ര­നെ­പ്പോ­ലെ, കാ­ല­നെ­പ്പോ­ലെ പാ­മ്പ്‌ ഇട­യ്‌­ക്കി­ട­യ്‌­ക്ക്‌ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ­സര്‍­പ്പം­ രതി­യു­ടെ­യും കാ­മ­ത്തി­ന്റെ­യും പ്ര­തീ­കം കൂ­ടി­യാ­ണെ­ന്ന്‌ പു­ന­ത്തില്‍ കു­ഞ്ഞ­ബ്‌­ദു­ള്ള അഭി­പ്രാ­യ­പ്പെ­ടു­ന്നു. ഇവി­ടെ കഥ­യില്‍ പാ­മ്പ്‌ കഥാ­നാ­യി­ക­യു­ടെ മുന്‍­പില്‍ പല­ത­വണ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. എന്നാല്‍ കഥാ­നാ­യ­കന്‍ ഈ കാ­ര്യം വി­ശ്വ­സി­ക്കു­ന്നി­ല്ല. പക്ഷേ കഥ­യു­ടെ അവ­സാ­ന­മാ­യ­പ്പോ­ഴേ­ക്കും കഥാ­നാ­യ­ക­നും പാ­മ്പി­നെ കാ­ണു­ന്നു. മീ­ര­യു­ടെ ഈ കഥ­യില്‍ പാ­മ്പി­നെ നാ­യി­ക­യു­ടെ ജാ­ര­നാ­യാ­ണ്‌ ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌. എം. ഗോ­വി­ന്ദ­ന്റെ സര്‍­പ്പം എന്ന നോ­വല്‍ മീ­ര­യെ സ്വാ­ധീ­നി­ച്ചി­ട്ടു­ള്ള­തി­ന്‌ തെ­ളി­വാ­ണ്‌ ഈ കഥ­യില്‍ നി­ന്നു വ്യ­ക്ത­മാ­വു­ന്ന­ത്‌.

മ­ച്ച­ക­ത്തെ തച്ചന്‍ എന്ന കഥ­യില്‍ ഒരു പഴയ നാ­യര്‍­ത്ത­റ­വാ­ടാ­ണ്‌ മീര ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌. ഈ തറ­വാ­ട്‌ പു­രു­ഷന്‍ നൂ­റ്റാ­ണ്ടു­ക­ളാ­യി പടു­ത്തു­യര്‍­ത്തി­യ­താ­ണ്‌. ഈ തറ­വാ­ടി­ന്‌ ചില പരി­ഷ്‌­കാ­ര­ങ്ങ­ളൊ­ക്കെ വരു­ത്ത­ണ­മെ­ങ്കി­ലും അത്‌ കല്‍­പാ­ന്ത­കാ­ല­ത്തോ­ളം അങ്ങ­നെ­ത­ന്നെ നി­ല­നില്‍­ക്ക­ണ­മെ­ന്നാ­ണ്‌ കഥാ­നാ­യ­ക­ന്റെ ആഗ്ര­ഹം. കഥ­യി­ലെ അച്ഛ­നാ­ണ്‌ തറ­വാ­ടി­ന്റെ പാ­ര­മ്പ­ര്യ­ത്തെ­ക്കു­റി­ച്ച്‌ പ്ര­കീര്‍­ത്തി­ക്കു­ന്ന­ത്‌. അപ്പോള്‍ ആ അമ്മ ഇങ്ങ­നെ പറ­യു­ന്നു­ണ്ട്‌.

എ­ന്റെ വീ­ട­ല്ലേ എനി­ക്ക­ല്ലേ തോ­ന്നേ­ണ്ട­ത്‌... പ്രേ­തം കൂ­ടി­യ­വീ­ട്‌! ഇവി­ട­ന്നു രക്ഷ­പ്പെ­ടാന്‍ നോ­ക്കേ­ണ്ട­തി­നു പക­രം­....?

അ­താ­ണ്‌ എന്റെ തറ­വാ­ടി­ന്റെ ശാ­പം ഞങ്ങള്‍ സന്ത­തി­കള്‍ എന്നും തനി­ച്ചാ­ണ്‌. വീ­ടു­നി­റ­യെ ആളു­ണ്ടാ­വു­മ്പോ­ഴും ഞങ്ങള്‍­ക്ക്‌ കൂ­ട്ടു­കാ­രി­ല്ല. സം­സാ­രി­ക്കാന്‍ ആരു­മി­ല്ല. മച്ചി­ലെ ഒറ്റ­ക്കി­ളി­വാ­തി­ലി­ന്റെ ഇരു­വ­ശ­ത്തു കാ­ണു­ന്ന വട്ടെ­ഴു­ത്തു­പോ­ലെ­യാ­ണ്‌ ഞങ്ങ­ളു­ടെ തല­യി­ലെ­ഴു­ത്തെ­ന്ന്‌ എനി­ക്കു തോ­ന്നി­.

'ആ­രും വാ­യി­ക്കാന്‍ മെ­ന­ക്കെ­ടാ­ത്ത­ത്‌ ആരും പ്ര­ധാ­ന­മാ­യി കണ­ക്കാ­ക്കാ­ത്ത­ത്‌' എന്ന്‌ അവ­രു­ടെ മകള്‍ പരാ­തി പറ­യു­ന്നു. ഇവി­ടെ പു­രു­ഷ­നിര്‍­മ്മി­ത­മായ ഗൃ­ഹ­ങ്ങ­ളി­ലെ ആരും വാ­യി­ക്കാന്‍ മെ­ന­ക്കെ­ടാ­ത്ത സ്‌­ത്രൈ­ണ­ലി­പി­ക­ളെ വാ­യി­ച്ചെ­ടു­ക്കു­ക­യാ­ണ്‌ മീര ചെ­യ്യു­ന്ന­ത്‌. ഇവി­ടെ അച്ഛ­നും തച്ച­നും തമ്മില്‍ വലിയ വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല. പു­രു­ഷാ­ധി­പ­ത്യ­ത്തി­ന്റേ­തായ ഗൃ­ഹ­സ­ങ്കല്‍­പ­ങ്ങ­ളെ മക­ളു­ടെ മന­സ്സില്‍ പണി­തു­റ­പ്പി­ക്കു­വാന്‍ ശ്ര­മി­ക്കു­ക­യാ­ണ്‌ ഈ കഥ­യി­ലെ അച്ഛന്‍ ചെ­യ്യു­ന്ന­ത്‌. തന്റെ ഹൃ­ദ­യ­ത്തി­ലേ­ക്ക്‌ കൃ­ത്യ­മാ­യി വീ­ഴാ­നു­ള്ള ഒരു ഉളി ഏതൊ­രു പു­രു­ഷ­നും സൂ­ക്ഷി­ക്കു­ന്നു­ണ്ടെ­ന്ന ഭയം എല്ലാ സ്‌­ത്രീ­കള്‍­ക്കു­മു­ണ്ടെ­ന്ന്‌ ഈ കഥ­യില്‍ നി­ന്നും വ്യ­ക്ത­മാ­വു­ന്നു­.

കൃ­ഷ്‌­ണ­ഗാഥ എന്ന കഥ മന­സ്സില്‍ എപ്പോ­ഴും ഒരു കനല്‍­പോ­ലെ എരി­ഞ്ഞു­നില്‍­ക്കു­ന്ന­താ­ണെ­ന്ന്‌ എം. മു­കു­ന്ദന്‍ അഭി­പ്രാ­യ­പ്പെ­ടു­ന്നു. കൃ­ഷ്‌ണ എന്ന ബാ­ലി­ക­യു­ടെ­യും അവള്‍­ക്കു ട്യൂ­ഷന്‍ കൊ­ടു­ക്കു­ന്ന നാ­രാ­യ­ണന്‍ കു­ട്ടി­യു­ടെ­യും കഥ­യാ­ണ്‌ കൃ­ഷ്‌­ണ­ഗാ­ഥ. സര്‍­വ്വം കൃ­ഷ്‌­ണ­മ­യം എന്നു പറ­ഞ്ഞു­കൊ­ണ്ടാ­ണ്‌ അയാള്‍ ആദ്യ­മാ­യി ആ വീ­ട്ടില്‍ കാ­ലു­കു­ത്തു­ന്ന­ത്‌. എന്നി­ട്ട്‌ കൃ­ഷ്‌­ണ­യെ അഷ്‌­ട­പ­ദി­യും കൃ­ഷ്‌­ണ­ഗാ­ഥ­യും പഠി­പ്പി­ച്ച്‌ പഠി­പ്പി­ച്ച്‌ അയാള്‍ അവ­ളെ ഉപ­യോ­ഗി­ച്ച്‌ കാ­ശു­ണ്ടാ­ക്കു­ന്നു. താന്‍ പി­ടി­ക്ക­പ്പെ­ടു­മെ­ന്ന്‌ ബോ­ധ്യ­മാ­യ­പ്പോള്‍ അയാള്‍ ആത്മ­ഹ­ത്യ ചെ­യ്യു­ന്നു. അതി­നു­ശേ­ഷം കൃ­ഷ്‌ണ പ്ര­സ്സ്‌ മീ­റ്റിം­ഗില്‍ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു­.

'­ന്നെ അച്ഛന്‍ ഉറ­ക്ക­ണം. കു­ഞ്ഞു­വാ­വ­യാ­യി­ട്ടു­റ­ക്ക­ണം' എന്നൊ­ക്കെ കൃ­ഷ്‌ണ അച്ഛ­നോ­ടു വാ­ശി­പി­ടി­ക്കു­മാ­യി­രു­ന്നു. ആ കൃ­ഷ്‌ണ ഇപ്പോള്‍ ആകെ വല്ലാ­ത്തൊ­ര­വ­സ്ഥ­യി­ലാ­ണ്‌. അവള്‍ ഇപ്പോള്‍ മറ്റു­ള്ള­വ­രു­ടെ മു­മ്പി­ലി­രു­ന്ന്‌ സം­സാ­രി­ക്കു­മ്പോള്‍ കാ­ലു­കള്‍ അക­റ്റി­വ­യ്‌­ക്കു­ന്നു. ഇത്‌ അവ­ളു­ടെ അച്ഛ­നെ കു­പി­ത­നാ­ക്കി. കാല്‍ നേ­രെ വയ്‌­ക്ക്‌... നേ­രെ­യി­രു­ന്നൂ­ടെ നി­ന­ക്ക്‌. എന്ന്‌ ആ പി­താ­വ്‌ ചോ­ദി­ക്കു­ന്നു. തനി­ക്ക്‌ പറ­യാ­നു­ള്ള­തെ­ല്ലാം ആ അച്ഛന്‍ ഉള്ളി­ലൊ­തു­ക്കു­ക­യാ­യി­രു­ന്നു. ആ ചോ­ദ്യ­ത്തി­നു മറു­പ­ടി­യാ­യി എനി­ക്ക്‌ വേ­ദ­നി­ച്ചി­ട്ട­ല്ലേ അച്ഛാ? എന്ന്‌ കൃ­ഷ്‌ണ ദയ­നീ­യ­മാ­യി ചോ­ദി­ക്കു­ന്നു. മാ­ത്ര­മ­ല്ല 'ജു­ബ്ബാ­യി­ട്ട അപ്പൂ­പ്പ­ന്റെ കൂ­ടെ പോ­കാ­തി­രു­ന്ന­തി­ന്‌ മാ­ഷ്‌­ന്നെ പൊ­ള്ളി­ച്ചി­ല്ലേ­...?' എന്ന്‌ അവള്‍ സങ്ക­ട­പ്പെ­ടു­ന്നു. ആ മറു­പ­ടി ആ അച്ഛ­നെ ആകെ തളര്‍­ത്തി­.

അ­ലി­ഫ്‌ ലെ­യ്‌ല എന്ന കഥ പ്രെ­ാ­ഡ­ക്ഷന്‍ എക്‌­സി­ക്യൂ­ട്ടി­വി­ന്റെ ജീ­വിത പ്ര­ശ്‌­ന­ത്തെ­യാ­ണ്‌ അവ­ത­രി­പ്പി­ക്കു­ന്ന­ത്‌. ഒരേ സമ­യം രണ്ടു സീ­രി­യല്‍ ചെ­യ്‌­തി­രു­ന്ന പ്രെ­ാ­ഡ്യൂ­സ­റെ തി­ര­ക്ക­ഥാ­കൃ­ത്തു­ക്കള്‍ ചതി­ക്കു­ന്നു. ദി­വ­സ­വും പു­തിയ ഓരോ തി­ര­ക്ക­ഥാ­കൃ­ത്തി­നെ കണ്ടെ­ത്തി­യി­ല്ലെ­ങ്കില്‍ പ്രെ­ാ­ഡ­ക്ഷന്‍ എക്‌­സി­ക്യൂ­ട്ടി­വി­ന്റെ ജോ­ലി പോ­കു­മെ­ന്ന അവ­സ്ഥ­യാ­യി. മറ്റു ജീ­വി­ത­മാര്‍­ഗ്ഗ­മി­ല്ലാ­ത്ത അയാള്‍ ആശ­ങ്ക­യി­ലാ­യി. ആത്മ­ഹ­ത്യ ചെ­യ്യേ­ണ്ടി­വ­രു­മെ­ന്ന അവ­സ്ഥ­യി­ലാ­യി. എന്നാല്‍ അദ്ദേ­ഹ­ത്തി­ന്റെ മകള്‍ ഒരു തി­ര­ക്ക­ഥാ­കൃ­ത്താ­വാം എന്നു പറ­യു­ന്നു. അതി­നു­ള്ള കഴി­വ്‌ അവള്‍­ക്കു­ണ്ടാ­യി­രു­ന്നു. അങ്ങ­നെ ഷഹ­റാ­സാ­ദ്‌ പ്രെ­ാ­ഡ്യൂ­സ­റെ കാ­ണു­ക­യും ദി­വ­സ­വും ഓരോ കഥ പറ­യു­ക­യും ചെ­യ്യു­ന്നു­.

അ­ദ്ദേ­ഹ­ത്തി­ന്റെ സീ­രി­യ­ലു­ക­ളെ­ല്ലാം ജന­ശ്ര­ദ്ധ കൂ­ടു­തല്‍ ആകര്‍­ഷി­ച്ചു. മാ­ത്ര­വു­മ­ല്ല ഇത്ര­യു­മാ­യ­പ്പോ­ഴേ­ക്കും സീ­രി­യ­ലി­ന്റെ റേ­റ്റി­ങ്ങ്‌ കൂ­ടി. ഇതില്‍ സം­പ്രീ­ത­നായ ഡയ­റ­ക്‌­ടര്‍ ഷഹ­റാ­സാ­ദി­നെ­യും അവ­ളു­ടെ അച്ഛ­നേ­യും വി­ളി­ച്ച്‌ ഇങ്ങ­നെ പറ­ഞ്ഞു. വി­വേ­ക­ശാ­ലി­യായ പെണ്‍­കു­ട്ടീ, ഈ സീ­രി­യല്‍ അതീവ രസ­ക­രം­ത­ന്നെ. നീ­യെ­ന്നെ പല­തും പഠി­പ്പി­ച്ചു. പ്രേ­ക്ഷ­കര്‍ കഥാ­കൃ­ത്തി­ന്റെ മു­ന്നില്‍ വെ­റും കളി­പ്പാ­വ­ക­ളാ­ണെ­ന്ന്‌ നീ­യെ­നി­ക്കു മന­സ്സി­ലാ­ക്കി­ത്ത­ന്നു. ആയി­രം എപ്പി­സോ­ഡു­ക­ളില്‍ നീ­യെ­ന്റെ ആത്മാ­വില്‍ അമൃ­തു പകര്‍­ന്നു. ഇപ്പോള്‍ എനി­ക്ക്‌ പ്രെ­ാ­ഡ­ക്ഷ­നോ­ട്‌ അഭി­നി­വേ­ശം തോ­ന്നു­ന്നു. 1001 എപ്പി­സോ­ഡു­ക­ളോ­ടെ കഥ അവ­സാ­നി­ക്കു­ന്നു. ഷൂ­ട്ട്‌ ചെ­യ്യാ­നു­ളള 1002-മത്തെ എപ്പി­സോ­ഡി­ന്റെ സസ്‌­പെന്‍­സി­ന്‌ രണ്ടു സാ­ധ്യ­ത­ക­ളു­ണ്ട്‌.

ഒ­ന്ന്‌, കഥ പറ­ഞ്ഞു കഥ പറ­ഞ്ഞു കരള്‍ കവര്‍­ന്ന ഷഹ­റാ­സാ­ദി­നെ പ്രെ­ാ­ഡ്യൂ­സര്‍ വി­വാ­ഹം കഴി­ക്കു­ന്നു. ഏറെ കഴി­യും­മു­മ്പെ, സീ­രി­യ­ലില്‍ ചാന്‍­സ്‌ ചോ­ദി­ച്ചു­വ­ന്ന ഒരു പതി­നാ­റു­കാ­രി പെണ്‍­കു­ട്ടി­യു­ടെ ആകര്‍­ഷ­ണ­ത്തില്‍ ഇന്നു മു­തല്‍ എന്റെ ഭാ­ര്യ­യെ­ന്ന കഥാ­പാ­ത്ര­ത്തി­നു ജീ­വന്‍ നല്‌­കു­ന്ന­ത്‌ മാ­യാ­വി­നോ­ദി­നി എന്നെ­ഴു­തി കാ­ണി­ച്ച്‌ ഷഹ­റാ­സാ­ദി­നെ പ്രെ­ാ­ഡ്യൂ­സര്‍ നി­ഷ്‌­കാ­സ­നം ചെ­യ്യു­ന്നു. രണ്ട്‌, ഷഹ­ദാ­സാ­ദ്‌ യഥാ­കാ­ലം വി­വാ­ഹി­ത­യാ­കു­ക­യും സ്‌­ത്രീ വി­ഷ­യ­ത്തില്‍ പേ­രു­കേ­ട്ട ഒരു പ്രെ­ാ­ഡ്യൂ­സ­റു­ടെ മു­മ്പില്‍ ആയി­രം­രാ­ത്രി­കള്‍ ചെ­ല­വ­ഴി­ച്ച­തി­ന്‌ തു­ടര്‍­ന്നു­വ­ന്ന ആയി­ര­ക്ക­ണ­ക്കി­നു രാ­ത്രി­ക­ളില്‍ ഭര്‍­ത്താ­വി­ന്റെ പീ­ഡ­ന­വും ചോ­ദ്യം ചെ­യ്യ­ലും മൂ­ലം വല­യു­ക­യും പി­ന്നീ­ടൊ­രി­ക്ക­ലും ഒരു മി­നി­ക്ക­ഥ­പോ­ലും പറ­യാന്‍ ശേ­ഷി­യി­ല്ലാ­താ­കു­ക­യും ചെ­യ്യു­ന്നു. കഥാ­വ­ശേ­ഷ­യാ­കു­ന്ന ആ സം­ഘര്‍­ഷ­ഭ­രിത സീ­നു­ക­ളില്‍ ഷഹ­റാ­സാ­ദ്‌, ജഗ­ന്നി­യ­ന്താ­വേ, നീ തന്നെ രചി­ക്കുക എന്ന്‌ സ്വ­യം പറ­യു­ന്നു­.

ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌ എന്ന കഥ തന്റെ ജീ­വി­ത­വു­മാ­യി ഏറ്റ­വു­മ­ധി­കം ബന്ധ­പ്പെ­ട്ട കഥ­യാ­ണെ­ന്ന്‌ മീര പറ­യു­ന്നു­ണ്ട്‌. ജീ­വി­ത­ത്തില്‍ നി­ന്നു നേ­രി­ട്ടു പകര്‍­ത്തി­യ­ത്‌. അത്‌ വര്‍­ഷ­ങ്ങള്‍­കൊ­ണ്ട്‌ രൂ­പ­പ്പെ­ട്ട­താ­യി­രു­ന്നു. മീ­ര­യു­ടെ അടു­ത്ത­വീ­ട്ടി­ലെ അമ്മൂ­മ്മ ഓര്‍­മ്മ­യൊ­ക്കെ നഷ്‌­ട­പ്പെ­ട്ടി­രി­ക്കു­ന്ന അവ­സ്ഥ­യി­ലാ­ണ്. ആ അമ്മൂ­മ്മ­യെ മീര കാ­ണു­ന്നു. ആ അമ്മൂ­മ്മ എല്ലാ­വ­രേ­യും പരി­ച­യ­പ്പെ­ട്ട­പ്പോള്‍ ഏത്‌ ക്ലാ­സ്സു­വ­രെ പഠി­ച്ചു എന്നു ചോ­ദി­ക്കു­ന്നു­.

ഒ­രു സ്‌­ത്രീ തന്റെ എല്ലാ ഓര്‍­മ­ക­ളും നഷ്‌­ട­പ്പെ­ട്ടു കഴി­യു­മ്പോ­ഴും പഠി­ക്കാന്‍ കഴി­യാ­തെ പോ­യ­തി­ന്റെ ദുഃ­ഖം മറ­ക്കു­ന്നി­ല്ല. ആ സം­ഭ­വ­ത്തി­ന്റെ ആഘാ­ത­ത്തില്‍ മീര ഒരു കഥ­യെ­ഴു­തി. അതാ­ണ്‌ ഒരു മോ­ഹ­ഭം­ഗ­ത്തി­ന്റെ കഥ എന്ന പേ­രില്‍ അച്ച­ടി­ച്ചു വന്ന മീ­ര­യു­ടെ ആദ്യ­ത്തെ കഥ.

അ­തൊ­ക്കെ കഴി­ഞ്ഞ്‌ വള­രെ വര്‍­ഷ­ങ്ങള്‍­ക്കു­ശേ­ഷം മീര ഒരു പ്ര­സ്ഥാ­ന­ത്തി­ലെ ആദ്യ­കാല പ്ര­വര്‍­ത്ത­ക­രി­ലൊ­രാ­ളെ ഇന്റര്‍­വ്യൂ ചെ­യ്യാ­നാ­യി പോ­കു­ന്നു. അപ്പോള്‍ മീ­ര­യ്‌­ക്കു­ണ്ടായ അനു­ഭ­വ­മാ­ണ്‌ ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌ എന്ന കഥ­യില്‍ മീര ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌. ഈ കഥ­യെ ഉത്ത­രാ­ധു­നി­ക­ത­യി­ലെ പച്ച­പ്പ്‌ എന്ന്‌ ടി. പത്മ­നാ­ഭന്‍ വി­ശേ­ഷി­പ്പി­ക്കു­ന്നു. അടു­ത്ത­കാ­ല­ത്ത്‌ വാ­യി­ച്ച ഏറ്റ­വും മി­ക­ച്ച കഥ എന്നും അദ്ദേ­ഹം ഈ കഥ­യെ പറ­യു­ന്നു­.

ടെ­റ­റി­സ്റ്റ്‌ എന്ന കഥ­യില്‍ അന­ന്ത­നെ­ന്ന വ്യ­ക്തി ഒരു ടെ­റ­റി­സ്റ്റാ­ണ്‌ എന്നു തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ടു­ന്നു. അന­ന്ത­ന്റെ വ്യാ­കു­ല­ത­ക­ളാ­ണ്‌ ഈ കഥ­യില്‍ ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌.‌

ഒ­റ്റ­പ്പാ­ലം കട­ക്കു­വോ­ളം എന്ന കഥ­യില്‍ പാര്‍­ട്ടി സം­ബ­ന്ധ­മായ കാ­ര്യ­ങ്ങ­ളാ­ണ്‌ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌. ഒരു വൃ­ദ്ധന്‍ 1921-ല്‍ നട­ന്ന ഒറ്റ­പ്പാ­ലം സമ്മേ­ള­ന­ത്തി­ന്റെ ഓര്‍­മ്മ­ക­ളെ പറ്റി ഇതില്‍ പറ­യു­ന്നു. പക്ഷേ അതൊ­ന്നും ആരും­ത­ന്നെ ശ്ര­ദ്ധി­ക്കു­ന്നി­ല്ല. ഇതെ­ല്ലാം കേള്‍­ക്കു­ന്ന ലി­ങ്ക­ച്ചന്‍ എന്ന പാര്‍­ട്ടി പ്ര­വര്‍­ത്ത­ക­ന്‌ തന്നെ ബോ­റ­ടി­ച്ചു­തു­ട­ങ്ങി. ഒടു­ക്ക­ത്തെ പാ­ല­ങ്ങള്‍ എപ്പോ­ഴും ഒറ്റ തന്നെ­യാ­ണ്‌. ഒരു­പാ­ട്‌ പേര്‍ ചേര്‍­ന്ന്‌ പണി­യു­ന്ന­തെ­ങ്കി­ലും ഒറ്റ­യ്‌­ക്ക്‌ മറി­ക­ട­ക്കേ­ണ്ടി വരു­മെ­ന്ന ഒരാ­ശ­യം ഈ കഥ ആവി­ഷ്‌­ക­രി­ക്കു­ന്നു­.

ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌ എന്ന കഥാ­സ­മാ­ഹാ­ര­ത്തി­ലെ കഥ­ക­ളെ­ല്ലാം അഭി­ന­ന്ദി­നീ­യ­മായ കൈ­യൊ­തു­ക്ക­വും ധ്വ­നി­സാ­ന്ദ്ര­ത­യും ഉള്ള­വ­യാ­ണ്‌. വള­രെ ചു­രു­ങ്ങിയ വാ­ക്കു­കള്‍­ക്കൊ­ണ്ട്‌ അവ വള­രെ­യ­ധി­കം വ്യ­ഞ്‌­ജി­പ്പി­ക്കു­ന്നു­ണ്ട്‌. വര­ണ്ട ഉത്ത­രാ­ധു­നിക കാ­ലാ­വ­സ്ഥ­യി­ലും മല­യാള കഥ­ക­ളു­ടെ പച്ച­പ്പ്‌ നഷ്‌­ട­പ്പെ­ട്ടി­ട്ടി­ല്ല എന്ന്‌ മീ­ര­യു­ടെ ഈ കഥ­കള്‍ വ്യ­ക്ത­മാ­ക്കു­ന്നു. ദുഃ­ഖ­മാ­ണ്‌ യഥാര്‍­ത്ഥ ആത്മാ­വ­ബോ­ധം പക­രു­ന്ന­ത്‌ എന്ന­റി­യി­ക്കു­ന്ന രച­ന­ക­ളാ­ണ്‌ മീ­ര­യു­ടെ ഈ കഥ­കള്‍.

മോ­ഹ­മ­ഞ്ഞ എന്ന കഥാ­സ­മാ­ഹാ­ര­ത്തി­ലെ പ്ര­ധാന കഥ­ക­ളാ­ണ്‌ ശൂര്‍­പ്പ­ണ­ഖ, മോ­ഹ­മ­ഞ്ഞ എന്നി­വ. ശൂര്‍­പ്പ­ണഖ എന്ന കഥ പി. പി. അനഘ എന്ന അധ്യാ­പി­ക­യു­ടെ ജീ­വി­ത­മാ­ണ്‌ ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌. ആദ്യ­മാ­യി ക്ലാ­സ്സി­ലെ­ത്തി­യ­പ്പോള്‍ ശൂര്‍­പ്പ­ണ­ഖ­യ്‌­ക്കു സ്വാ­ഗ­തം എന്ന്‌ എഴു­തി­വെ­ച്ച­താ­ണ്‌ അനഘ കാ­ണു­ന്ന­ത്‌. അതി­നെ­തി­രെ അനഘ പ്ര­തി­ക­രി­ച്ചി­ല്ല. അതി­നു­ശേ­ഷം ഒരു കു­ട്ടി 'മി­സ്‌ ഒരു ഫെ­മി­നി­സ്റ്റ­ല്ലേ ബേണ്‍ ദ ബ്രാ പ്ര­സ്ഥാ­ന­ത്തെ­ക്കു­റി­ച്ച്‌ എന്താ­ണ്‌ അഭി­പ്രാ­യം­?' എന്നു ചോ­ദി­ക്കു­ന്നു. ആ ചോ­ദ്യ­ത്തി­നെ­തി­രെ അനഘ ശക്ത­മാ­യി­ത­ന്നെ പ്ര­തി­ക­രി­ച്ചു­.

അ­ന­ഘ­യ്‌­ക്ക്‌ ബ്ര­സ്റ്റ്‌ ക്യാന്‍­സ­റാ­യി­രു­ന്നു. സര്‍­ജ­റി­യു­ടെ സമ­യ­മാ­യ­പ്പോള്‍ അനഘ തന്റെ മക­ളോ­ട്‌ അവ­സാ­ന­മാ­യി എന്തെ­ങ്കി­ലും വേ­ണ­മോ എന്നു ചോ­ദി­ക്കു­ന്നു. മകള്‍­ക്കു­വേ­ണ്ടി ഒന്നും ചെ­യ്‌­തി­ല്ലെ­ന്ന വി­ഷ­മം ആത്മാ­വി­നെ അല­ട്ടാ­തി­രി­ക്കാന്‍ എന്തു­വേ­ണ­മെ­ങ്കി­ലും ചോ­ദി­ക്കാ­മെ­ന്ന്‌ അനഘ പറ­യു­ന്നു. തന്റെ മകള്‍ എന്തു ചോ­ദി­ക്ക­രു­തെ­ന്നു കരു­തി­യോ അതു­ത­ന്നെ ആ മകള്‍ ആവ­ശ്യ­പ്പെ­ട്ടു. ആ മകള്‍ ആദ്യ­മാ­യും അവ­സാ­ന­മാ­യും അമ്മ­യോ­ട്‌ ആവ­ശ്യ­പ്പെ­ട്ട­ത്‌ അമ്മ­യു­ടെ പാ­ലാ­യി­രു­ന്നു­.

മ­ക­ളു­ടെ ആഗ്ര­ഹം കേ­ട്ട അനഘ ഒരു ധൈ­ര്യ­ത്തി­നു­വേ­ണ്ടി ലിം­ഗാ­ധി­പ­ത്യം, വി­മോ­ച­നം, ശാ­ക്തീ­ക­ര­ണം എന്നി­ങ്ങ­നെ ഉരു­വി­ട്ടു. എങ്കി­ലും ആ അമ്മ ആഗ്ര­ഹം സാ­ധി­പ്പി­ച്ചു­കൊ­ടു­ക്കാന്‍ തയ്യാ­റാ­യി. പി. പി അന­ഘ­യെ­ന്ന അമ്മ ശക്ത­യായ ഒരു സ്‌­ത്രീ­യാ­യി­രു­ന്നു എന്നു ആ മകള്‍ തി­രി­ച്ച­റി­യാ­നും തന്റെ മക­ളു­ടെ ശാ­ക്തീ­ക­ര­ണ­ത്തി­നും വേ­ണ്ടി­യാ­യി­രു­ന്നു അനഘ അതി­ന്‌ തയ്യാ­റാ­യ­ത്‌ പക്ഷേ അമ്മ­യു­ടെ നെ­ഞ്ചി­ലേ­ക്ക്‌ നോ­ക്കി മകള്‍ വി­ഹ്വ­ല­ത­യോ­ടെ പറ­ഞ്ഞു, 'എ­നി­ക്കു ലാ­ക്‌­ടോ­ജന്‍ മതി­'. മക­ളു­ടെ ഈ പ്ര­തി­ക­ര­ണം ആ അമ്മ­യെ തളര്‍­ത്തി­ക­ള­ഞ്ഞി­രി­ക്കും എന്നൊ­രു ആശ­യം മീര ഈ കഥ­യില്‍ ആവി­ഷ്‌­ക­രി­ക്കു­ന്നു­.

മീ­ര­യു­ടെ കഥ­ക­ളില്‍ തീര്‍­ച്ച­യാ­യും ഒരു ഫെ­മി­നി­സ്റ്റ്‌ സ്വ­ത്വം ഉണ്ട്‌. അതേ­സ­മ­യം ഒരു ശൂര്‍­പ്പ­ണഖ എന്ന കഥ­യി­ലൂ­ടെ പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്യു­ന്നു. ഇതി­നെ­പ്പ­റ്റി മീര തന്നെ പറ­യു­ന്നു­ണ്ട്‌.

ശൂര്‍­പ്പ­ണഖ ഏറ്റ­വും തെ­റ്റി­വാ­യി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള കഥ­യാ­ണ്‌. എല്ലാ­വ­രും പറ­ഞ്ഞു, അത്‌ ഒരു ആന്റി ഫെ­മി­നി­സ്റ്റ്‌ കഥ­യാ­ണെ­ന്ന്‌. പക്ഷേ ഫെ­മി­നി­സ്റ്റ്‌ എന്ന നി­ല­യില്‍ എന്റെ വ്യ­ഥ­ക­ളാ­ണ്‌ അതില്‍. ഞാ­നൊ­രു ഫെ­മി­നി­സ്റ്റാ­ണ്‌ എന്നു പറ­യാന്‍ ഇഷ്‌­ട­പ്പെ­ടു­ന്ന­യാ­ളാ­ണ്‌. ഫെ­മി­നി­സ­ത്തെ ഞാ­നൊ­രു പാര്‍­ട്ടി­യാ­യ­ല്ല കാ­ണു­ന്ന­ത്‌. അതി­നൊ­രു സം­ഘ­ട­നാ­സ്വ­ഭാ­വം വരു­മ്പോള്‍ എനി­ക്കു താല്‍­പ­ര്യ­മി­ല്ല. നി­ങ്ങ­ളീ ഭാഷ സം­സാ­രി­ക്ക­ണം, ഈ വാ­ക്കു­കള്‍ ഉപ­യോ­ഗി­ക്ക­ണം, ഇന്ന വേ­ഷം ധരി­ക്ക­ണം എന്നൊ­ന്നും എന്നോ­ട്‌ പറ­യ­രു­ത്‌. ഈ നി­മി­ഷം എങ്ങ­നെ ജീ­വി­ക്കാന്‍ ആഗ്ര­ഹം തോ­ന്നു­ന്നു­വോ അങ്ങ­നെ ജീ­വി­ക്കാന്‍ സ്വ­ത­ന്ത്ര്യം നല്‍­കു­ന്ന പ്ര­ത്യ­യ­ശാ­സ്‌­ത്ര­മാ­ണ്‌ എന്റെ ­ഫെ­മി­നി­സം­. ശൂര്‍­പ്പ­ണ­ഖ­യു­ടെ കാ­ര്യ­ത്തില്‍, നമ്മള്‍ വി­ശ്വ­സി­ക്കു­ന്ന ഒരു പ്ര­ത്യ­യ­ശാ­സ്‌­ത്രം അടു­ത്ത തല­മു­റ­യും നമ്മു­ടെ സഹ­ജീ­വി­ക­ളും എങ്ങ­നെ വീ­ക്ഷി­ക്കു­ന്നു എന്ന്‌ രേ­ഖ­പ്പെ­ടു­ത്താ­നാ­ണ്‌ ഞാന്‍ ശ്ര­മി­ച്ച­ത്‌. അതി­ങ്ങ­നെ­യാ­യി­.

മോ­ഹ­മ­ഞ്ഞ എന്ന കഥ വള­രെ വ്യ­ത്യ­സ്‌­ത­മാ­യാ­ണ്‌ മീര ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌. പ്ര­ണ­യം ഒരു രോ­ഗാ­വ­സ്ഥ­യാ­ണോ, അതോ, അമര്‍­ത്ത­പ്പെ­ട്ട പ്ര­ണ­യ­മാ­ണോ രോ­ഗ­ബീ­ജ­മാ­യി മാ­റു­ന്ന­ത്‌ എന്നി­ങ്ങ­നെ­യു­ള്ള സന്ദേ­ഹ­ങ്ങ­ളാ­ണ്‌ മോ­ഹ­മ­ഞ്ഞ എന്ന കഥ­യില്‍ ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌. ഈ കഥ­യി­ലെ സ്‌­ത്രീ­യും പു­രു­ഷ­നും ജീ­വി­ത­ത്തി­ന്റെ വൈ­വി­ധ്യ­പൂര്‍­ണ്ണ­മായ നി­റ­ങ്ങള്‍ കാ­ണു­വാ­നു­ള്ള കഴി­വ്‌ രോ­ഗം മൂ­ലം നഷ്‌­ട­പ്പെ­ട്ട­വ­രാ­ണ്‌ സ്‌­നേ­ഹി­ക്കാന്‍ ലജ്ജി­ക്കു­ക­യും അധൈ­ര്യ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സാ­ധാ­രണ മനു­ഷ്യ­രെ­യാ­ണ്‌ ഇവി­ടെ ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌. എന്നാല്‍ സ്‌­നേ­ഹം വേ­ണ്ടെ­ന്നു വയ്‌­ക്കാന്‍ ആരും തന്നെ തയ്യാ­റാ­കു­ന്നി­ല്ല. സമൂ­ഹ­ത്തെ­ക്കു­റി­ച്ചു­ള്ള ഭയ­മാ­ണ്‌ ഇവി­ടെ രോ­ഗ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­ത്‌.

ക­ണ്ണി­ല്ലാ­താ­കു­മ്പോ­ഴാ­ണ­ല്ലോ കണ്ണി­ന്റെ വി­ല­യ­റി­യു­ക. അതു­പോ­ലെ വൈ­കി­യി­ട്ടാ­ണെ­ങ്കി­ലും ശേ­ഷി­ക്കു­ന്ന ജീ­വി­ത­ത്തി­ന്റെ വില തി­രി­ച്ച­റി­യു­ക­യാ­ണ്‌ അവര്‍. സ്‌­നേ­ഹി­ക്കാന്‍ കു­റ­ച്ചു­സ­മ­യം മാ­ത്ര­മു­ള്ള­പ്പോള്‍ അണ­യാന്‍ പോ­കു­ന്ന ജീ­വി­ത­ത്തി­ലേ­ക്ക്‌ ആര്‍­ത്തി­യോ­ടെ പറ­ന്ന­ണ­യു­ക­യാ­ണ­വര്‍.

മോ­ഹ­മ­ഞ്ഞ­യി­ലെ സ്‌­ത്രീ­യേ­യും പു­രു­ഷ­നേ­യും സൃ­ഷ്‌­ടി­ക്കാ­നൊ­രു­ങ്ങു­മ്പോള്‍ മീ­ര­യു­ടെ കൈ വി­റ­യ്‌­ക്കു­ന്ന­തു കാ­ണാം. അവ­രെ­ക്കു­റി­ച്ചു­ള്ള കഥാ­കാ­രി­യു­ടെ വി­വ­ര­ണം നോ­ക്കൂ. അവള്‍ വി­വാ­ഹ­മോ­ചി­ത­യും രണ്ടു കു­ട്ടി­ക­ളു­ടെ അമ്മ­യും അയാള്‍ വി­വാ­ഹ­ബ­ന്ധി­ത­നും രണ്ടു കു­ട്ടി­ക­ളു­ടെ അച്ഛ­നും. കഥാ­കാ­രി എന്തു­കൊ­ണ്ടാ­ണ്‌ അവ­ളെ വി­വാ­ഹ­മോ­ചി­ത­യാ­യി അവ­ത­രി­പ്പി­ക്കു­ന്ന­ത്‌? വി­വാ­ഹി­ത­യായ ഒരു സ്‌­ത്രീ ഇത്ത­രം ഒരു പ്ര­ണ­യ/­ലൈം­ഗിക ബന്ധ­ത്തില്‍ ഏര്‍­പ്പെ­ടു­ന്ന­ത്‌ ചി­ത്രീ­ക­രി­ച്ചാല്‍ അതി­നെ സദാ­ചാര തല്‍­പ­ര­നായ മാ­ന്യ വാ­യ­ന­ക്കാര്‍ എങ്ങ­നെ സ്വീ­ക­രി­ക്കും എന്ന ഭയം കൊ­ണ്ടാ­ണോ? ഇത്‌ കഥ­യു­ടെ ഒരു ന്യൂ­ന­ത­യാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യ­ല്ല. പു­രു­ഷന്‍ സൃ­ഷ്‌­ടി­ക്കു­ന്ന സദാ­ചാ­ര­നീ­തി എത്ര ആഴ­ത്തി­ലാ­ണ്‌ സ്‌­ത്രീ­യു­ടെ ഹൃ­ദ­യ­ത്തില്‍ തറ­ഞ്ഞു­ക­യ­റി­യി­രി­ക്കു­ന്ന­ത്‌ എന്നു ചൂ­ണ്ടി­കാ­ണി­ച്ചെ­ന്നെ­യു­ള്ളു എന്ന്‌ എം. കെ ശ്രീ­കു­മാര്‍ അഭി­പ്രാ­യ­പ്പെ­ടു­ന്നു. സ്‌­ത്രീ­യു­ടെ രോ­ഗ­ശാ­ന്തി­ക്കാ­യു­ള്ള വച­ന­ശു­ശ്രൂ­ഷ­യാ­യി മാ­റു­ക­യാ­ണ്‌ മീ­ര­യു­ടെ എഴു­ത്ത്‌. (ശ്രീ­കു­മാര്‍, 2004: 148)

വ്യ­ക്തി­പ­ര­മായ ഒരു പൂ­ച്ച എന്ന കഥ­യില്‍, ഒരാള്‍­ക്ക്‌ വ്യ­ക്തി­പ­ര­മായ കാ­ര­ണ­ങ്ങ­ളാല്‍ സം­ഭ­വി­ച്ച കാ­ര്യ­ങ്ങ­ളാ­ണ്‌ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌. ഈ കഥ­യില്‍ സു­ചി­ത്ര എന്ന സ്‌­ത്രീ­യെ ഒരു പൂ­ച്ച­യാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. ആ സ്‌­ത്രീ പൂ­ച്ച­യു­ടെ സ്വ­ഭാ­വ­മാ­ണ്‌ പ്ര­ക­ടി­പ്പി­ക്കു­ന്ന­തെ­ന്നു പറ­യു­ന്നു­.

അര്‍­ദ്ധ­രാ­ത്രി­ക­ളില്‍ ആത്മാ­ക്കള്‍ എന്തൊ­ക്കെ­യാ­ണ്‌ ചെ­യ്യു­ന്ന­തെ­ന്ന്‌ വി­വ­രി­ക്കു­ക­യാ­ണ്‌ അര്‍­ദ്ധ­രാ­ത്രി­ക­ളില്‍ ആത്മാ­ക്കള്‍ ചെ­യ്യു­ന്ന­ത്‌ എന്ന കഥ­യില്‍. ഈ കഥ­യി­ലെ കഥാ­പാ­ത്ര­ങ്ങള്‍ ഉറ­ങ്ങി­ക­ഴി­യു­മ്പോള്‍ അവ­രു­ടെ ഉള്ളില്‍ നി­ന്നും ആത്മാ­ക്കള്‍ പു­റ­ത്തു­വ­രു­ന്നു. എന്നി­ട്ട്‌ വീ­ടും പരി­സ­ര­വും സൂ­ക്ഷി­ച്ചു നി­രീ­ക്ഷി­ക്കു­ക­യും ചെ­യ്യു­ന്നു­.

പാ­യി­പ്പാ­ടു­മു­തല്‍ പേ­സ്‌­മേ­ക്കര്‍ വരെ എന്ന കഥ­യില്‍ യന്ത്ര­ത്തി­ന്റെ സ്വാ­ധീ­ന­ത്തെ­പ­റ്റി പറ­യു­ന്നു. ഈ കഥ­യി­ലെ കഥാ­പാ­ത്ര­ത്തി­ന്‌ അസു­ഖം ഭേ­ദ­മാ­ക­ണ­മെ­ങ്കില്‍ പേ­സ്‌­മേ­ക്കര്‍ തന്നെ വയ്‌­ക്ക­ണ­മെ­ന്ന്‌ ഡോ­ക്‌­ടര്‍­മാര്‍ പറ­യു­ന്നു. ഈ യന്ത്രം ഫ്രാന്‍­സില്‍ നി­ന്നാ­ണ്‌ കൊ­ണ്ടു­വ­ന്ന­ത്‌. ഈ യന്ത്രം ശരീ­ര­ത്തില്‍ വച്ച­തി­നു­ശേ­ഷം കഥാ­പാ­ത്രം മല­യാ­ളം പറ­ഞ്ഞി­ല്ല. ഫ്ര­ഞ്ച്‌ മാ­ത്ര­മേ പറ­യു­ന്നു­ള്ളൂ ഇവി­ടെ ഇന്ന­ത്തെ സമൂ­ഹ­ത്തില്‍ യന്ത്ര­ത്തി­ന്റെ സ്വാ­ധീ­ന­വും ആവ­ശ്യ­ക­ത­യും അതു­കൊ­ണ്ടു­ണ്ടാ­കു­ന്ന പ്ര­ശ്‌­ന­ങ്ങ­ളു­മാ­ണ്‌ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌.

വാര്‍­ത്ത­യു­ടെ ഗന്ധം എന്ന കഥ­യില്‍ വാര്‍­ത്ത­ക­ളു­ടെ സ്വ­ഭാ­വ­ത്തെ­യാ­ണ്‌ ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌. ഓരോ വാര്‍­ത്ത­യും എങ്ങ­നെ­യാ­ണ്‌ വരു­ന്ന­തെ­ന്ന്‌ ഈ കഥ­യി­ലെ ജേര്‍­ണ­ലി­സ്റ്റു­ക­ളായ കഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ വെ­ളി­വാ­കു­ന്നു. ഓരോ മര­ണ­വാര്‍­ത്ത­യ്‌­ക്കും ഓരോ ഗന്ധം ഉണ്ടെ­ന്ന്‌ ഈ കഥ­യില്‍ പറ­യു­ന്നു­.

ഹൃ­ദ­യം നമ്മെ ആക്ര­മി­ക്കു­ന്നു എന്ന കഥ­യില്‍ സാ­വി­ത്രി­യി­മ്മ എന്ന കഥാ­പാ­ത്ര­ത്തി­ന്റെ ജീ­വി­ത­മാ­ണ്‌ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌. അവ­രു­ടെ ജീ­വി­താ­ഭി­ലാ­ഷ­മാ­യി­രു­ന്നു സ്വ­ന്ത­വും സ്വ­ത­ന്ത്ര­വു­മായ ഒരു ഹാര്‍­ട്ട­റ്റാ­ക്ക്‌. സാ­വി­ത്രി­യ­മ്മ­യു­ടെ ജീ­വി­താ­ഭി­ലാ­ഷം സഫ­ല­മാ­ക്കു­ന്ന­താ­ണ്‌ ഈ കഥ­യില്‍ വി­വ­രി­ക്കു­ന്ന­ത്‌.

മ­രി­ച്ച­വ­ളു­ടെ കല്ല്യാ­ണം എന്ന കഥ പേ­രു പോ­ലെ തന്നെ മരി­ച്ച­വ­ളു­ടെ കല്ല്യാ­ണ­ത്തെ­പ­റ്റി­യാ­ണ്‌ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌. ഈ കഥ­യി­ലെ കഥാ­പാ­ത്ര­ത്തി­ന്റെ ആത്മ­ഗ­ത­മാ­ണ്‌ ഇവി­ടെ ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌.

പ­ച്ച­യാ­യ­തും അതു­പോ­ലെ ലളി­ത­മാ­യ­തും എല്ലാ­വ­രേ­യും ആകര്‍­ഷി­ക്കും. അതി­ന്‌ ഏറ്റ­വും നല്ല തെ­ളി­വാ­ണ്‌ മോ­ഹ­മ­ഞ്ഞ­യി­ലെ കഥ­കള്‍. ഉത്‌­ക­ട­മായ വി­കാ­രാ­വി­ഷ്‌­കാ­ര­ത്തേ­ക്കാള്‍ മന­സ്സി­ന്‌ പ്ര­ശാ­ന്ത­ത­യ­രു­ളു­ന്ന­ത്‌ കോ­മ­ളീ­കൃ­ത­മായ വി­കാ­രാ­വി­ഷ്‌­കാ­ര­മാ­ണ്‌ എന്ന തത്വ­ത്തി­ന്‌ നി­ദര്‍­ശ­ന­മാ­യി പരി­ല­സി­ക്കു­ന്ന­താ­ണ്‌ മീ­ര­യു­ടെ ഈ കഥ­കള്‍. മല­യാ­ള­ത്തി­ലെ ശ്രേ­ഷ്‌­ഠ­മായ കഥ­ക­ളു­ടെ ജനു­സ്സി­ലാ­ണ്‌ ഈ കഥ­കള്‍ ഇടം കണ്ടെ­ത്തി­യി­ട്ടു­ള്ള­ത്‌.

ആ­വേ മരിയ എന്ന കഥാ­സ­മാ­ഹാ­ര­ത്തി­ലെ കഥ­ക­ളെ­ല്ലാം വ്യ­ത്യ­സ്‌­ത­മായ ആശ­യ­ങ്ങ­ളാ­ണ്‌ പങ്കു­വ­യ്‌­ക്കു­ന്ന­ത്‌. ആവേ മരി­യ, സ്വ­വര്‍­ഗ്ഗ സങ്ക­ട­ങ്ങള്‍, വാ­ണി­ഭം, സോ­ളോ ഗോ­യ്യാ എന്നി­വ­യാ­ണ്‌ ഈ സമാ­ഹാ­ര­ത്തി­ലെ പ്ര­ധാന കഥ­കള്‍. ആവേ മരിയ കണ്ണു­ക­ളെ ഈറ­ന­ണി­യി­ക്കു­ന്ന ഒരു കഥ­യാ­ണ്‌. കമ്മ്യൂ­ണി­സ്റ്റ്‌ സഹ­ന­ത്തി­ന്റെ ഒരു തീ­വ്ര­മായ ഭൂ­ത­കാ­ലം അതില്‍ ശക്ത­മാ­യി ആവി­ഷ്‌­ക­രി­ച്ചി­ട്ടു­ണ്ട്‌. മീ­ര­യു­ടെ കഥ­ക­ളില്‍ ഏറ്റ­വും ശ്ര­ദ്ധി­ക്ക­പ്പെ­ട്ട കഥ­യാ­ണി­ത്‌.

ആ­വേ മരിയ മറി­യ­ക്കു­ട്ടി എന്ന സ്‌­ത്രീ­യു­ടെ സഹ­ന­ത്തി­ന്റെ കഥ­യാ­ണ്‌. ജന്മ­നാ ധി­ക്കാ­രി­യാ­യി­രു­ന്ന ചോ­ല­ക്കോ­ടന്‍ എന്ന വ്യ­ക്തി­യു­ടെ ഭാ­ര്യ­യാ­യി­രു­ന്നു മറി­യ­ക്കു­ട്ടി. ഒരു ദി­വ­സം പോ­ലീ­സു­കാ­രു­ടെ മര­ണ­വാര്‍­ത്ത­യ­റി­ഞ്ഞ്‌ ഇവര്‍ നാ­ടു­വി­ട്ടു­പോ­കു­ന്നു. പക്ഷേ ഒരു രാ­ത്രി ചോ­ല­ക്കോ­ട­നെ പോ­ലീ­സ്‌ അറ­സ്റ്റ്‌ ചെ­യ്യു­ന്നു. രക്ഷ­പ്പെ­ട്ട മറി­യ­ക്കു­ട്ടി തള­രാ­തെ നാ­ട്ടില്‍ തി­രി­ച്ചെ­ത്തു­ന്നു. പക്ഷേ അപ്പോ­ഴേ­ക്കും അവര്‍­ക്ക്‌ സ്വ­ന്ത­മാ­യി­രു­ന്ന­തെ­ല്ലാം നഷ്‌­ട­പ്പെ­ട്ടി­രു­ന്നു. മാ­ത്ര­വു­മ­ല്ല ആരും തന്നെ അവ­രെ സഹാ­യി­ക്കാന്‍ സന്ന­ദ്ധ­രാ­യി­രു­ന്നി­ല്ല.

പോ­ലീ­സു­കാര്‍ മറി­യ­ക്കു­ട്ടി­യെ നന്നാ­യി ഉപ­ദ്ര­വി­ച്ചു. മാ­ത്ര­വു­മ­ല്ല അവര്‍ മറി­യ­ക്കു­ട്ടി­യെ വി­ല­ങ്ങി­ട്ടു ബലാല്‍­സം­ഗം ചെ­യ്‌­തു. വള­രെ ക്രൂ­ര­മാ­യാ­ണ്‌ അവര്‍ പെ­രു­മാ­റി­യ­ത്‌. ആളു­ക­ളെ­ല്ലാം പല കഥ­ക­ളും പറ­ഞ്ഞു­തു­ട­ങ്ങി. ജയി­ലില്‍ കി­ട­ക്കു­ന്ന സഖാ­വി­ന്റെ ഭാ­ര്യ­യ്‌­ക്ക്‌ ഗര്‍­ഭം. അതു സോ­ഷ്യ­ലി­സ്റ്റ്‌ ഗര്‍­ഭ­മാ­ണെ­ന്നും കൊ­ച്ച്‌ അരി­വാ­ളും ചു­റ്റി­കേ­മാ­യി­ട്ടു വരും നോ­ക്കി­ക്കോ എന്നും കമ്യു­ണി­സ്റ്റ്‌ ഗര്‍­ഭം എന്നി­ങ്ങ­നെ­യൊ­ക്കെ വാര്‍­ത്ത­കള്‍ പര­ന്നു. മറി­യ­ക്ക­ട്ടി ഒരാണ്‍­കു­ഞ്ഞി­നെ പ്ര­സ­വി­ച്ചു. ആ കു­ഞ്ഞി­ന്‌ ഇമ്മാ­നു­വേല്‍ എന്ന്‌ പേ­രി­ട്ടു­.

മ­റി­യ­ക്കു­ട്ടി­യ്‌­ക്ക്‌ ആരും തന്നെ ജോ­ലി നല്‍­കി­യി­ല്ല. പക്ഷേ രാ­ത്രി­യില്‍ അവ­രു­ടെ വീ­ട്ടില്‍ ആളു­വ­രും. അങ്ങ­നെ സഖാ­വ്‌ ചോ­ല­ക്കോ­ട­ന്റെ ഭാ­ര്യ സോ­ഷ്യ­ലി­സ്റ്റ്‌ മറി­യ­ക്കു­ട്ടി­യാ­യി. ഇമ്മാ­നു­വേല്‍ പി­ടി­വാ­ശി­ക്കാ­ര­നാ­യി­രു­ന്നു. ഇമ്മാ­നു­വേ­ലും ചോ­ല­ക്കോ­ട­നും പര­സ്‌­പ­രം സഖാ­വേ എന്നാ­ണ്‌ വി­ളി­ച്ചി­രു­ന്ന­ത്‌. ഇമ്മാ­നു­വേല്‍ വള­രു­ന്തോ­റും ചോ­ല­ക്കോ­ടന്‍ തള­രു­ക­യാ­യി­രു­ന്നു. പാര്‍­ട്ടി പി­ളര്‍­ന്ന­തി­ന്റെ പി­റ്റേ­ന്ന്‌ ചോ­ല­ക്കോ­ടന്‍ മരി­ച്ചു. താന്‍ തന്ത­യി­ല്ലാ­ത്ത­വ­നാ­ണെ­ന്ന്‌ ഇമ്മാ­നു­വേല്‍ സ്വ­യം കു­റ്റ­പ്പെ­ടു­ത്തി. ഒരു ഫാ­ക്‌­ട­റി­യില്‍ ജോ­ലി­കി­ട്ടിയ ഇമ്മാ­നു­വേല്‍ ഒരു പെണ്‍­കു­ട്ടി­യെ സ്‌­നേ­ഹി­ച്ചു. പക്ഷേ അവള്‍ തന്ത­യി­ല്ലാ­ത്ത­വ­നെ വേ­ണ്ടെ­ന്ന്‌ പറ­ഞ്ഞ്‌ ഇമ്മാ­നു­വേ­ലി­നെ ഒഴി­വാ­ക്കി­.

ആ വാ­ശി തീര്‍­ക്കാ­നാ­യി ഇമ്മാ­നു­വേല്‍ വേ­ശ്യ­യെ സമീ­പി­ക്കു­ന്നു. അവര്‍ വസ്‌­ത്ര­മ­ഴി­ക്കു­മ്പോ­ഴെ­ല്ലാം അമ്മ­ച്ചി­യു­ടെ മു­ഖ­മാ­ണ്‌ ഇമ്മാ­നു­വേ­ലി­ന്റെ ഓര്‍­മ്മ­യില്‍ വരു­ന്ന­ത്‌. ഓരോ സ്‌­ത്രീ­യെ സമീ­പി­ക്കു­മ്പോ­ഴും അയാള്‍ നി­ലം പതി­ക്കു­ക­യാ­യി­രു­ന്നു. എപ്പോ­ഴും അയാള്‍ മറി­യ­യെ ഉപ­ദ്ര­വി­ക്കു­മാ­യി­രു­ന്നു. ഒരി­ക്കല്‍ ഇമ്മാ­നു­വേല്‍ ഫ്യൂ­രി­ഡാന്‍ കഴി­ച്ച­പ്പോ­ഴും മറിയ നി­ശ­ബ്‌­ദ­യാ­യി കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. എല്ലാ­വ­രും ഒരു ദി­വ­സം കോ­ഴി കൂ­കും­മുന്‍­പേ ആരെ­യെ­ങ്കി­ലും തള്ളി­പ്പ­റ­യും. എല്ലാ­വ­രും ഒരു ദി­വ­സം രണ്ടു കള്ള­ന്മാര്‍­ക്കി­ട­യില്‍ ആരെ­യെ­ങ്കി­ലും കു­രി­ശി­ലേ­റ്റും. പു­ളി­ച്ച വീ­ഞ്ഞു കു­ടി­പ്പി­ക്കും. വി­ലാ­പ്പു­റ­ത്തു കു­ത്തും. പാ­റ­യില്‍ വെ­ട്ടിയ കല്ല­റ­യില്‍ തള്ളും. കല്ല­റ­വാ­തില്‍­ക്കല്‍ ഏതെ­ങ്കി­ലു­മൊ­രു മറിയ മാ­ത്രം സ്‌­നേ­ഹി­ച്ച­വ­നു­വേ­ണ്ടി കര­ഞ്ഞു­കൊ­ണ്ടു കാ­ത്തു­നില്‍­ക്കും. എന്നൊ­ക്കെ പറ­ഞ്ഞ്‌ കഥ ഇവി­ടെ അവ­സാ­നി­ക്കു­ന്നു­.

സ്വ­വര്‍­ഗ്ഗ­സ­ങ്ക­ട­ങ്ങ­ളില്‍ മു­ഴു­കു­ന്ന ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള­യു­ടെ കഥ­യാ­ണ്‌ സ്വ­വര്‍­ഗ­സ­ങ്ക­ട­ങ്ങള്‍. സ്‌­ത്രീ സെ­മി­നാര്‍ ഹാ­ളില്‍ വെ­ച്ച്‌ ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള ഒരു പ്ര­സം­ഗം കേള്‍­ക്കു­ന്നു. സാ­ധാ­ര­ണ­ക്കാ­ര­നായ ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള പ്ര­സം­ഗം ആദ്യ­മൊ­ന്നും ശ്ര­ദ്ധി­ച്ചി­രു­ന്നി­ല്ല. പക്ഷേ പി­ന്നീ­ടാ­ണ്‌ ലിം­ഗം എന്ന വാ­ക്ക്‌ അദ്ദേ­ഹം കേ­ട്ട­ത്‌. ആദ്യം വി­ശ്വ­സി­ച്ചി­ല്ലെ­ങ്കി­ലും പി­ന്നീ­ട്‌ കേ­ട്ട­പ്പോള്‍ അദ്ദേ­ഹം ചു­ളു­ങ്ങി­പ്പോ­യി. ഒരു സ്‌­ത്രീ ഘോ­ര­ഘോ­ര­മാ­യി പ്ര­സം­ഗി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ആ സ്‌­ത്രീ­ക്ക്‌ കോ­ഴി­ക്കു­ഞ്ഞി­ന്റെ ഒച്ച­യാ­ണെ­ങ്കി­ലും കടു­വ­യു­ടെ ഭാ­വ­മാ­യി­രു­ന്നു­.

ഈ ലിം­ഗ­മാ­ണ്‌ ഇന്ന്‌ നാ­ട്‌ ഭരി­ക്കു­ന്ന­ത്‌. സ്‌­ത്രീ­യെ കീ­ഴ്‌­പ്പെ­ടു­ത്തി അവ­ളു­ടെ മേല്‍ ലൈം­ഗി­ക­മായ അധി­കാ­രം സ്ഥാ­പി­ക്കു­ക­യാ­ണ്‌ പു­രു­ഷന്‍. ലിം­ഗം ഒരു പ്ര­തീ­ക­മാ­ണ്‌ അതാ­ണ്‌ ഇന്ന­ത്തെ ദു­ഷി­ച്ച അധി­കാ­ര­വ്യ­വ­സ്ഥ­യു­ടെ ആണി­ക്ക­ല്ല്‌. അച്ചു­ത­ണ്ട്‌. സ്‌­ത്രീ­യു­ടെ സ്വ­ത്വ­ത്തി­ന്‌ മേല്‍ ലൈം­ഗി­ക­മായ അധീ­ശ­ത്വം സ്ഥാ­പി­ക്കു­ക­യാ­ണ്‌ പു­രു­ഷന്‍. ഓരോ പു­രു­ഷ­നും റേ­പ്പി­സ്റ്റാ­ണ്‌. ആക്ര­മി­ച്ചു കീ­ഴ­ട­ക്ക­നാ­ണ്‌ അവ­ന്‌ വാ­സ­ന. ഒരു സ്‌­ത്രീ­യും പു­രു­ഷ­നെ ആഗ്ര­ഹി­ക്കു­ന്നി­ല്ല. അവള്‍ അവ­ന്‌ കീ­ഴ്‌­പ്പെ­ടു­ന്ന­ത്‌ നി­വൃ­ത്തി­കേ­ടു­കൊ­ണ്ടാ­ണ്‌. സ്‌­ത്രീ­യു­ടെ ലൈം­ഗി­തത അവ­നു­ള്ള ഒരു ഔദാ­ര്യ­വും സൗ­ജ­ന്യ­വു­മാ­ണ്‌. വാ­യ്‌­നാ­റ്റ­വും വി­യര്‍­പ്പു­നാ­റ്റ­വും സഹി­ച്ചു തള­രാ­ത്ത ഏത്‌ സ്‌­ത്രീ­യാ­ണ്‌ ഈ സം­സ്ഥാ­ന­ത്തു­ള്ള­ത്‌?

ഇ­തെ­ല്ലാം ആ പ്ര­സം­ഗ­ത്തി­ലെ പ്ര­ധാന ആശ­യ­ങ്ങ­ളാ­ണ്‌. ഈ സ്‌­ത്രീ­ക­ളു­ടെ വീ­ട്ടില്‍ ആണു­ങ്ങ­ളാ­രു­മി­ല്ലേ­യെ­ന്ന്‌ ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള സ്വ­യം ചോ­ദി­ക്കു­ന്നു. ഇന്ന­ത്തെ അധി­കാ­ര­വ്യ­വ­സ്ഥ­യു­ടെ അച്ചു­ത­ണ്ട്‌ പു­രു­ഷ­ലിം­ഗ­മാ­ണെ­ന്നും അത­ടി­ച്ചൊ­ടി­ക്കേ­ണ്ട കാ­ലം അതി­ക്ര­മി­ച്ചെ­ന്നും ആ സ്‌­ത്രീ­കള്‍ പ്ര­സം­ഗി­ക്കു­ന്നു. പെ­ണ്ണു­ങ്ങ­ളെ പഠി­പ്പി­ക്കു­ന്ന­താ­ണ്‌ ഈ പ്ര­ശ്‌­ന­ത്തി­നെ­ല്ലാം കാ­ര­ണ­മെ­ന്നും അവ­രെ വീ­ട്ടില്‍ നി­ന്ന്‌ പു­റ­ത്തേ­ക്ക്‌ വി­ടു­ന്ന­തു­കൊ­ണ്ടാ­ണ്‌ ഇങ്ങ­നെ­യൊ­രു ഗതി ഉണ്ടാ­യ­തെ­ന്നും ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള പറ­യു­ന്നു­.

വീ­ട്ടി­ലെ­ത്തിയ ഇദ്ദേ­ഹം ഭാ­ര്യ­യെ ഉപ­ദ്ര­വി­ച്ച്‌ തന്റെ പഴയ പ്രേ­മ­ഭാ­ജ­ന­ത്തെ കാ­ണാന്‍ പോ­കു­ന്നു. അവ­ളോ­ട്‌ പ്ര­സം­ഗ­ത്തി­ന്റെ കാ­ര്യം വി­വ­രി­ക്കു­ന്നു. ആണു­ങ്ങള്‍ വള­രെ മോ­ശ­പ്പെ­ട്ട­വ­രാ­ണെ­ന്നാ­യി­രു­ന്നു അവ­ളു­ടെ മറു­പ­ടി. ഒരു പു­രു­ഷ­നില്‍ നി­ന്നും തനി­ക്ക്‌ സന്തോ­ഷം കി­ട്ടി­യി­ട്ടി­ല്ലെ­ന്നും അവ­രെ­ല്ലാം കാ­ശു­ത­രു­ന്ന­തു­ത­ന്നെ സന്തോ­ഷ­മെ­ന്നും അവള്‍ പറ­ഞ്ഞു. ഇതു­കേ­ട്ട ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള അവി­ടെ നി­ന്നും ഇറ­ങ്ങി­പ്പോ­കു­ന്നു­.

അ­ദ്ദേ­ഹം വഴി­നീ­ളെ സ്‌­ത്രീ­ക­ളെ തെ­റി പറ­ഞ്ഞു­കൊ­ണ്ടു­ന­ട­ക്കു­ന്നു. സെ­മി­നാര്‍ ഹാ­ളില്‍ പ്ര­സം­ഗി­ച്ച സ്‌­ത്രീ­ക­ളു­ടെ അച്ഛ­ന്മാ­രെ­യും ഭര്‍­ത്താ­ക്ക­ന്മാ­രെ­യും ഷണ്‌­ഡ­ന്മാര്‍ എന്നാ­ക്ഷേ­പി­ക്കു­ന്നു. ഇങ്ങ­നെ എല്ലാം­കൊ­ണ്ടും നി­രാ­ശ­നാ­യി­രി­ക്കു­ന്ന ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള­യു­ടെ അടു­ത്തേ­ക്കു ഒരു ചെ­റു­പ്പ­ക്കാ­രന്‍ വരു­ന്നു. പ്ര­സം­ഗ­ത്തി­ന്റെ കാ­ര്യം അവ­നോ­ടും പറ­യു­ന്നു. മാ­ത്ര­വു­മ­ല്ല അതെ­ല്ലാം പോ­ക്രി­ത്ത­ര­മ­ല്ലെ­യെ­ന്നും ചോ­ദി­ക്കു­ന്നു. അപ്പോള്‍ പയ്യന്‍ അവ­ന്‌ കു­റെ കാ­ശു­ണ്ടാ­ക്കി ഓപ്പ­റേ­ഷന്‍ നട­ത്തി ഒരു പെ­ണ്ണാ­യാല്‍ മതി എന്നു പറ­യു­ന്നു. മാ­ത്ര­വു­മ­ല്ല പെ­ണ്ണാ­യാല്‍ തന്നെ കല്ല്യാ­ണം കഴി­ക്കു­മോ എന്നും ആ പയ്യന്‍ ചോ­ദി­ക്കു­ന്നു. ഇവി­ടെ ഗോ­പാ­ല­കൃ­ഷ്‌­ണ­പി­ള്ള തന്റെ സ്വ­വര്‍­ഗ്ഗ­സ­ങ്ക­ട­ങ്ങ­ളില്‍ മു­ഴു­കി ആകെ അസ്വ­സ്ഥ­നാ­യി­രി­ക്കു­ക­യാ­ണ്‌. തന്നോ­ട്‌ അനു­കൂ­ലി­ക്കു­ന്ന ആരെ­യും അദ്ദേ­ഹം കാ­ണു­ന്നി­ല്ല.

വാ­ണി­ഭം എന്ന കഥ വ്യ­ത്യ­സ്‌­ത­മായ ഒരു അനു­ഭ­വ­മാ­ണ്‌ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌. വഞ്ചി­ക്ക­പ്പെ­ടു­ന്ന സ്‌­ത്രീ­ക­ളില്‍ ചി­ലര്‍ ഫെ­മി­നി­സ്റ്റു­ക­ളാ­വാം; മറ്റു­ചി­ലര്‍ വ്യ­ഭി­ചാ­രി­ണി­ക­ളാ­വാം. ചു­രു­ക്കം ചി­ലര്‍ സന്യാ­സി­നി­ക­ളും എഴു­ത്തു­കാ­രി­ക­ളും ആവാം. ഇത്ത­ര­മൊ­രു അവ­സ്ഥ­യാ­ണ്‌ വാ­ണി­ഭ­മെ­ന്ന കഥ­യ്ക്ക് ആധാ­ര­മാ­യി സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌. ഈ കഥ­യി­ലെ സ്‌­ത്രീ വ്യ­ഭി­ചാ­രി­ണി­യാ­വാന്‍ തന്നെ തീ­രു­മാ­നി­ച്ചി­രി­ക്കു­ന്നു­.

സു­ക­ന്യ­യ്‌­ക്ക്‌ തന്റെ ഭര്‍­ത്താ­വി­നോ­ടു­ള്ള എതിര്‍­പ്പാ­ണ്‌ ഇങ്ങ­നെ­യൊ­രു തീ­രു­മാ­ന­മെ­ടു­ക്കാന്‍ അവ­ളെ പ്രേ­രി­പ്പി­ക്കു­ന്ന­ത്‌. അവള്‍ പല
സ്ഥ­ല­ത്തും പോ­യി നി­ല്‌­ക്കു­ന്നു. പക്ഷേ ആരും­ത­ന്നെ സു­ക­ന്യ­യെ ശ്ര­ദ്ധി­ക്കു­ന്നി­ല്ല. വ്യ­ഭി­ചാ­രം താന്‍ വി­ചാ­രി­ച്ച­പോ­ലെ അത്ര എളു­പ്പ­മ­ല്ല എന്നും ഈ രം­ഗ­ത്തും മത്സ­രം ഭയ­ങ്ക­രം തന്നെ­യാ­ണെ­ന്നും സു­ക­ന്യ മന­സി­ലാ­ക്കു­ന്നു. എന്നാ­ലും സു­ക­ന്യ നി­രാ­ശ­പ്പെ­ടു­ന്നി­ല്ല. അവള്‍ പല­രോ­ടും എനി­ക്ക്‌ വ്യ­ഭി­ച­രി­ക്കാന്‍ താല്‍­പ­ര്യ­മു­ണ്ട്‌, താ­ങ്കള്‍­ക്ക്‌ വി­രോ­ധ­മു­ണ്ടോ? എന്നു ചോ­ദി­ക്കു­ന്നു. പക്ഷേ ആരും തന്നെ തയ്യാ­റാ­കു­ന്നി­ല്ല.

അ­പ്പോള്‍ സു­ക­ന്യ ലോ­ക­ത്തെ പഴി­ക്കു­ന്നു. വെ­റു­തെ നില്‍­ക്കു­ന്ന­വ­രെ തട്ടി­കൊ­ണ്ടു­പോ­യി വാ­ണി­ഭം ചെ­യ്യു­ന്നു. അതു­മാ­ത്ര­മ­ല്ല
ആ­വ­ശ്യ­ക്കാ­രെ അവ­ഗ­ണി­ക്കു­ക­യും ചെ­യ്യു­ന്നു. ഈ നി­ല­പാ­ട്‌ സു­ക­ന്യ­യ്‌­ക്ക്‌ ഒട്ടും ഉള്‍­ക്കൊ­ള്ളാന്‍ കഴി­ഞ്ഞി­രു­ന്നി­ല്ല. ഇതെ­ല്ലാം നോ­ക്കി നി­ന്ന ഒരാള്‍ സു­ക­ന്യ­യെ നോ­ക്കി ചി­രി­ച്ച്‌ ആരെ­യും കി­ട്ടി­യി­ല്ലേ എന്ന്‌ പരി­ഹ­സി­ക്കു­ന്നു. അപ്പോള്‍ ഇല്ല പോ­രു­ന്നോ കൂ­ടെ എന്ന്‌ സു­ക­ന്യ അയാ­ളെ വെ­ല്ലു­വി­ളി­ക്കു­ന്നു. അയാള്‍ ആ വെ­ല്ലു­വി­ളി ഏറ്റെ­ടു­ത്ത്‌ സു­ക­ന്യ­യോ­ടൊ­ന്നി­ച്ച്‌ ലോ­ഡ്‌­ജി­ലേ­ക്കു പോ­കു­ന്നു. അപ്പോ­ഴാ­ണ്‌ അയാള്‍ ഒരു ഇം­പൊ­ട്ട­ന്റ്‌ ആണെ­ന്ന്‌ സു­ക­ന്യ അറി­യു­ന്ന­ത്‌.

ഇ­ത­റി­ഞ്ഞ സു­ക­ന്യ നി­രാ­ശ­യാ­യി. മാ­ത്ര­വു­മ­ല്ല അവള്‍­ക്ക്‌ അയാ­ളോ­ട്‌ കൂ­ടു­തല്‍ സഹ­താ­പ­വും താല്‍­പ­ര്യ­വും തോ­ന്നി. സു­ക­ന്യ­യ്‌­ക്ക്‌ അയാ­ളോ­ടൊ­ന്നി­ച്ച്‌ ജീ­വി­ക്ക­ണ­മെ­ന്നും തോ­ന്നി പോ­യി. പക്ഷേ അയാള്‍ അവ­ളെ വീ­ട്ടി­ലേ­ക്കു തന്നെ തി­രി­ച്ച­യ­ക്കു­ന്നു. സമൂ­ഹ­ത്തി­ലെ അവ­സ്ഥ­യാ­ണ്‌ വാ­ണി­ഭം എന്ന കഥ­യി­ലൂ­ടെ മീര നമു­ക്ക്‌ വ്യ­ക്ത­മാ­ക്കി­ത­രു­ന്ന­ത്‌.

മീ­ര­യു­ടെ സോ­ളോ­ഗോ­യ്യ എന്ന കഥ ഇന്ന­ത്തെ മല­യാള കഥ­യു­ടെ വി­മോ­ചന ചി­ഹ്ന­മാ­യി­ത്തീ­രാന്‍ പര്യാ­പ്‌­ത­മായ കഥ­യാ­ണ്‌. പാ­ഴ്‌­വാ­ക്കാ­യി­ത്തീര്‍­ന്ന മല­യാ­ള­ത്ത­നി­മ­യില്‍ നി­ന്നും, മല­യാ­ള­ത്തി­ന്റെ നിര്‍­ബ­ന്ധിത ഭാ­വു­ക­ത­ക­ളില്‍ നി­ന്നും, പര­മ്പ­രാ­ഗത കഥാ­ഖ്യാ­ന­ത്തി­ന്റെ സ്‌­തം­ഭി­ച്ച മനു­ഷ്യ­ബ­ന്ധ­ക്കു­രു­ക്കു­ക­ളില്‍ നി­ന്നും, കഥ­യ്‌­ക്ക്‌ എങ്ങ­നെ പറ­ന്നു­യ­രാന്‍ കഴി­യും എന്ന­തി­ന്റെ ഏറ്റ­വും പു­തി­യ­തും ശക്ത­വു­മായ അട­യാ­ള­മാ­ണു സോ­ളോ­ഗോ­യ്യാ. ചരി­ത്ര­വും ജീ­വ­ച­രി­ത്ര­വും വസ്‌­തു­ത­ക­ളും ഭാ­വ­ന­യു­ടെ മാ­ന്ത്രി­ക­വെ­ളി­ച്ച­ത്തില്‍ അദ്ഭു­ത­രൂ­പ­ങ്ങ­ളും അര്‍­ഥ­ങ്ങ­ളും­
കൈ­കൊ­ള്ളു­ന്നു. മല­യാ­ള­ക­ഥ­യു­ടെ അം­ഗീ­കൃത സ്വ­ഭാ­വ­ങ്ങ­ളെ­ത്ത­ന്നെ ഈ കഥ അട്ടി­മ­റി­ക്കു­ന്നു­.

ഏ­കാ­ന്ത­ത­യു­ടെ നൂര്‍ വര്‍­ഷ­ങ്ങള്‍ എന്ന കഥ­യില്‍ രണ്ട്‌ ഏകാ­ന്ത­ത­കള്‍­ക്കി­ട­യി­ലെ വി­ശു­ദ്ധി, പ്രേ­മം എന്നി­വ­യും രണ്ട്‌ ജന്മ­ങ്ങള്‍­ക്കി­ട­യി­ലെ ആന­ന്ദം, മര­ണം എന്നി­വ­യെ­യും­പ­റ്റി­യാ­ണ്‌ പ്ര­തി­പാ­ദി­പ്പി­ക്കു­ന്ന­ത്‌. സത്യ­നും നൂര്‍­ജ­ഹാ­നു­മാ­ണ്‌ ഇതി­ലെ രണ്ട്‌ ജന്മ­ങ്ങള്‍. നൂര്‍ എന്ന കഥാ­പാ­ത്രം തട്ടി­തെ­റി­പ്പി­ച്ച അഹ­ന്ത­യാ­യി­രു­ന്നു ഏകാ­ന്ത­ത. കഥ­യു­ടെ അവ­സാ­ന­ത്തില്‍ സത്യ­നെ­ന്ന കഥാ­പാ­ത്രം അതു മന­സി­ലാ­ക്കു­ന്നു. കള­രി­മ­റ്റ­ത്തു കത്ത­നാര്‍ എന്ന കഥ­യില്‍ കള­രി­മ­റ്റ­ത്തു കത്ത­നാര്‍ വനി­താ­പി­ശാ­ചി­ന്റെ ആവാ­ഹ­ന­ത്തി­നും ഉച്ചാ­ട­ന­ത്തി­നു­മൊ­രു­ങ്ങിയ സം­ഭ­വ­മാ­ണ്‌ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌.

ഫാ­ന്റ­സി­പാര്‍­ക്കില്‍ നി­ന്നും ഗര്‍­ഭ­ഫാ­ന്റ­സി ലഭി­ക്കു­ന്ന ശ്രീ­കു­മാ­രി­യ­മ്മ­യു­ടെ അവ­സ്ഥ­ക­ളാ­ണ്‌ പി­ന്നെ സസ്സ­ന്ദേ­ഹ­വു­മാ­യി­ടും എന്ന കഥ­യില്‍ ആവി­ഷ്‌­ക­രി­ച്ചി­രി­ക്കു­ന്ന­ത്.

ആ­ന­പ്പു­ര­യ്‌­ക്കല്‍ കേ­ശ­വ­പി­ള്ള മകന്‍ എന്ന കഥ­യില്‍ കേ­ശ­വ­പ്പി­ള്ള ആന്റ­ണി ഒരു പ്രേ­മ­ത്തി­ല­ക­പ്പെ­ടു­ന്ന­താ­ണ്‌ പറ­യു­ന്ന­ത്‌. കഥ­യി­ലെ നാ­യിക ഭാ­ര്യ­യും ഒരു കു­ഞ്ഞി­ന്റെ അമ്മ­യു­മാ­യി­രു­ന്നു. പക്ഷേ കേ­ശ­വ­പി­ള്ള ആന്റ­ണി തന്റെ പ്രേ­മ­കാ­ര്യം നോ­ട്ടീ­സു­മു­ഖേന നാ­ട്ടു­കാ­രെ അറി­യി­ക്കു­ന്നു. അതി­നു­ശേ­ഷം താന്‍ ചെ­യ്‌ത കു­റ്റ­ത്തി­ന്‌ എന്തു ശി­ക്ഷ വേ­ണ­മെ­ങ്കി­ലും സ്വീ­ക­രി­ക്കാന്‍ തയ്യാ­റാ­ണെ­ന്നു പറ­ഞ്ഞ്‌ ഒരു പരാ­തി പോ­ലീ­സ്‌ സ്റ്റേ­ഷ­നില്‍ ഏല്‍­പ്പി­ക്കു­ന്നു. ഈ സം­ഭ­വ­ങ്ങ­ളെ­ല്ലാ­മാ­ണ്‌ ഈ കഥ­യില്‍ പ്ര­ധാ­ന­മാ­യി വരു­ന്ന­ത്‌.

ആ­ട്ടു­ക­ട്ടില്‍ എന്ന കഥ­യില്‍ മു­ത്ത­ശ്ശി­യു­ടെ ഓര്‍­മ്മ­ക­ളു­മാ­യി കഴി­യു­ന്ന ഒരു പെണ്‍­കു­ട്ടി­യെ­യാ­ണ്‌ ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌. ഈ പെണ്‍­കു­ട്ടി മന്ത്ര­വാ­ദി­യെ നേ­രി­ടു­ന്ന­താ­ണ്‌ ഇവി­ടെ പ്ര­ധാ­ന­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌.

മ­ല­യാ­ള­ത്തി­ലെ കഥ­യെ­ഴു­ത്തി­ന്റെ ഉത്‌­കൃ­ഷ്‌­ട­മായ പാ­ര­മ്പ­ര്യ­ത്തി­ലാ­ണ്‌ ഈ കഥ­കള്‍ നി­ല­നില്‍­ക്കു­ന്ന­ത്‌. കാ­രു­ണ്യ­ത്തില്‍­നി­ന്നും വി­രി­യു­ന്ന നര്‍­മ്മം ഈ കഥ­കള്‍­ക്ക്‌ വേ­റി­ട്ട ഒരി­ടം നല്‍­കു­ന്നു­ണ്ട്‌.

ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സവി­ശേ­ഷ­ത­കള്‍

മീ­ര­യു­ടെ കഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം സവി­ശേ­ഷ­മായ സ്വ­ഭാ­വ­വും അവ­സ്ഥ­യും ഉള്ള­വ­രാ­ണ്‌. ആ കഥാ­പാ­ത്ര­ങ്ങ­ളെ മീര അവ­രു­ടെ സവി­ശേ­ഷ­ക­ള­നു­സ­രി­ച്ച്‌ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു­.

ശൂര്‍­പ്പ­ണഖ പു­രു­ഷ­ന്‌ സ്വ­ന്ത­മായ അഹ­ന്ത­യു­ടെ ഇട­ങ്ങ­ളില്‍ സ്വ­ന്തം ആത്മാ­ഭി­മാ­ന­ത്തി­ന്‌ മു­റി­വേ­റ്റി­ട്ടും വെ­ല്ലു­വി­ളി­യി­ലൂ­ടെ പി­ടി­ച്ചു­നി­ന്ന രാ­മാ­യ­ണ­ത്തി­ലെ കഥാ­ഹേ­തു­വി­ന്‌ വഴി­ത്തി­രി­വാ­കു­ന്ന കഥാ­പാ­ത്രം. ശൂര്‍­പ്പ­ണഖ രാ­ക്ഷ­സി­യാ­യി­ട്ടു­പോ­ലും സഹ­താ­പ­മര്‍­ഹി­ക്കു­ന്ന കഥാ­പാ­ത്ര­മാ­ണ്‌. പി. പി. അനഘ എന്ന കെ. ആര്‍ മീ­ര­യു­ടെ കഥാ­പാ­ത്ര­വും ശൂര്‍­പ്പ­ണഖ എന്നു­ത­ന്നെ വി­ളി­ക്കു­ന്ന സ്വ­ന്തം വി­ദ്യാര്‍­ത്ഥി­ക­ളോ­ട്‌ പ്ര­തി­ക­രി­ക്കു­ന്നി­ല്ല. അതേ­സ­മ­യം, പു­രു­ഷ­ന്റെ അശ്ലീ­ല­ചു­വ­യോ­ടെ ഫെ­മി­നി­സ്റ്റായ അധ്യാ­പി­ക­യോ­ട്‌ ബേണ്‍ ദി ബ്രാ പ്ര­സ്ഥാ­ന­ത്തെ­ക്കു­റി­ച്ച്‌ ചോ­ദി­ക്കു­ന്ന വി­ദ്യാര്‍­ത്ഥി­യോ­ട്‌ വള­രെ വ്യ­ക്ത­മാ­യി­ത­ന്നെ പ്ര­തി­ക­രി­ക്കു­ന്നു­ണ്ട്‌. ബ്ര­സ്റ്റ്‌ ക്യാന്‍­സര്‍ ബാ­ധി­ച്ച പി. പി. അനഘ എന്ന കഥാ­പാ­ത്രം ആ രോ­ഗാ­വ­സ്ഥ­യില്‍ കൂ­ടി ഒരു സം­തൃ­പ്‌­തി കണ്ടെ­ത്തു­ന്നു­ണ്ട്‌. ഒരു അമ്മ­യാ­വുക എന്ന­ത്‌ ഭാ­ര്യ­യാ­വു­ന്ന­തില്‍­നി­ന്നും തീര്‍­ത്തും വ്യ­ത്യ­സ്‌­ത­മാ­ണെ­ന്ന്‌ കഥാ­പാ­ത്രം വ്യ­ക്ത­മാ­ക്കു­ന്നു. അമ്മ­യു­ടെ പാ­ല്‌ തരു­മോ എന്ന മക­ളു­ടെ ചോ­ദ്യ­ത്തെ കഥാ­പാ­ത്രം ധീ­ര­മാ­യി തന്നെ നേ­രി­ടു­ന്നു­ണ്ട്‌. സ്‌­ത്രീ എന്ന­ത്‌ വെ­റു­മൊ­രു പീ­ഡ­ന­വ­സ്‌­തു­വ­ല്ലെ­ന്ന തി­രി­ച്ച­റി­വ്‌ ഈ കഥാ­പാ­ത്ര ചി­ത്രീ­ക­ര­ണ­ത്തി­ലൂ­ടെ കഥാ­കാ­രി വ്യ­ക്ത­മാ­ക്കു­ന്നു­.

മോ­ഹ­മ­ഞ്ഞ­യി­ലെ കഥാ­പാ­ത്ര­ങ്ങള്‍ ജീ­വി­തം ആസ്വാ­ദി­ക്കാ­നു­ള്ള കഴി­വ്‌ രോ­ഗം മൂ­ലം നഷ്‌­ട­പ്പെ­ടു­ന്ന­വ­രാ­ണ്‌. സമൂ­ഹ­ത്തെ കു­റി­ച്ചു­ള്ള ഭയ­മാ­ണ്‌ കഥാ­പാ­ത്ര­ങ്ങ­ളില്‍ രോ­ഗ­മാ­യി അവ­ത­രി­ക്കു­ന്ന­ത്‌. ഈ കഥാ­പാ­ത്ര­ങ്ങള്‍ ആശു­പ­ത്രി­യില്‍ വച്ചാ­ണ്‌ പര­സ്‌­പ­രം കാ­ണു­ന്ന­ത്‌. അവള്‍ രോ­ഗി­ണി; അയാള്‍ രോ­ഗി. എന്നി­രു­ന്നാ­ലും ലൈം­ഗി­ക­ത്വ­ത്തി­ന്റെ മാ­ന്ത്രി­ക­ശ­ക്തി­ക്കു­മു­മ്പില്‍ രണ്ടു­പേ­രും വി­ധേ­യ­രാ­കു­ന്നു. കണ്ടു­മു­ട്ടിയ ആ ഒരു ദി­വ­സ­ത്തെ പരി­ച­യം മാ­ത്ര­മേ അവര്‍ തമ്മി­ലു­ള്ളൂ. എങ്കി­ലും അവര്‍ ഒരു­മി­ക്കു­ന്നു. അതി­നു­ശേ­ഷം ഒരാ­ഴ്‌­ച­ക­ഴി­ഞ്ഞ­പ്പോള്‍ അവള്‍ അയാ­ളു­ടെ മര­ണ­വാര്‍­ത്ത­യ­റി­യു­ന്നു. അവ­ളു­ടെ രോ­ഗം പകര്‍­ന്നു കി­ട്ടി­യ­താ­ണ്‌ അയാ­ളു­ടെ മര­ണ­ത്തി­ന്‌ കാ­ര­ണം. മണി­ക്കൂ­റില്‍ അറു­പ­തു നാ­ഴിക വേ­ഗ­ത്തില്‍ പോ­കു­ന്ന തീ­വ­ണ്ടി പാ­ല­ത്തില്‍ കയ­റി­യാല്‍ മന്ദ­ഗ­തി­യാര്‍­ജി­ക്കു­മ­ല്ലോ. ആ മന്ദ­ഗ­തി­യാ­ണ്‌ ഈ കഥ­യി­ലെ ആഖ്യാ­ന­ത്തി­ന്‌ സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌. (എം. കൃ­ഷ്‌­ണന്‍­നാ­യര്‍: 2004:10)

സ്വ­വര്‍­സ­ങ്ക­ട­ങ്ങള്‍ എന്ന കഥ­യി­ലെ കഥാ­പാ­ത്രം ഒരു മൈ­ക്ക്‌ ഓപ്പ­റേ­റ്റ­റാ­ണ്‌. ഈ കഥാ­പാ­ത്രം തന്റെ ഭാ­ര്യ­യോ­ടും കു­ട്ടി­ക­ളോ­ടും എപ്പോ­ഴും ദേ­ഷ്യ­പ്പെ­ടു­ന്ന ഒരു പ്ര­കൃ­ത­ക്കാ­ര­നാ­ണ്‌. തന്റെ പ്രേ­മ­ഭാ­ജ­ന­ത്തെ­ക്കു­റി­ച്ചോര്‍­ക്കു­മ്പോ­ഴു­ള്ള സന്തോ­ഷം സ്വ­ന്തം ഭാ­ര്യ­യെ­ക്കു­റി­ച്ചോര്‍­ക്കു­മ്പോള്‍ കഥാ­പാ­ത്ര­ത്തി­ന്‌ ഉണ്ടാ­കു­ന്നി­ല്ല. അതേ സമ­യം ഭാ­ര്യ­യെ­ക്കു­റി­ച്ചോര്‍­ക്കു­മ്പോള്‍ അരി­ശ­വും വാ­യില്‍ തെ­റി­യു­മാ­ണ്‌ വരു­ന്ന­ത്‌. ഈ കഥാ­പാ­ത്രം സ്‌­ത്രീ­ക­ളു­ടെ ഒരു പ്ര­സം­ഗം കേള്‍­ക്കാ­നി­ട­യാ­വു­ന്നു. ആ പ്ര­സം­ഗ­ത്തില്‍ ലിം­ഗം എന്ന വാ­ക്ക്‌ കേ­ട്ട ആ കഥാ­പാ­ത്രം വള­രെ അസ്വ­സ്ഥ­നാ­കു­ന്നു. ആ പ്ര­സം­ഗം പു­രു­ഷ­ന്മാ­രെ അവ­ഗ­ണി­ച്ചു­കൊ­ണ്ടു­ള്ള­താ­യി­രു­ന്നു. ആ പ്ര­സം­ഗം കേള്‍­ക്കാന്‍ പു­രു­ഷ­നാ­യി കഥാ­പാ­ത്രം മാ­ത്ര­മേ­യു­ള്ളു. അതു­കൊ­ണ്ടു­ത­ന്നെ ആ അപ­മാ­നം കഥാ­പാ­ത്ര­ത്തി­നു സഹി­ക്കാ­നാ­യി­ല്ല. എല്ലാം കഴി­ഞ്ഞ്‌ വീ­ട്ടില്‍ തി­രി­ച്ചെ­ത്തി­യി­ട്ടും കഥാ­പാ­ത്ര­ത്തി­ന്റെ അസ്വ­സ്ഥത മാ­റി­യി­ല്ല.

വീ­ട്ടു­കാ­ര്യ­ങ്ങ­ളെ­ല്ലാം കഥാ­പാ­ത്ര­ത്തി­ന്റെ ഭാ­ര്യ­യാ­ണ്‌ നട­ത്തു­ന്ന­ത്‌. സ്‌­ത്രീ­ധന പ്ര­ശ്‌­ന­മാ­ണ്‌ ഇതി­ന്‌ ആധാ­ര­മാ­യി കഥാ­പാ­ത്രം മു­ന്നോ­ട്ട്‌ വെ­യ്‌­ക്കു­ന്ന­ത്‌. പണ്ടൊ­ക്കെ പെ­ണ്ണു­ങ്ങള്‍ ഇമ്മാ­തി­രി പെ­രു­മാ­റു­മോ? ലിം­ഗ­മെ­ന്നു പര­സ്യ­മാ­യി പറ­യു­മോ? ആണു­ങ്ങ­ളെ ആക്ഷേ­പി­ക്കു­മോ? ഇവ­ളോ­ടൊ­ക്കെ എന്തു തെ­റ്റു­ചെ­യ്‌­തു, ആണു­ങ്ങള്‍? എന്നൊ­ക്കെ കഥാ­പാ­ത്രം ചി­ന്തി­ച്ചു­പോ­കു­ന്നു. തന്റെ ഭാ­ര്യ­യെ കണ്ട­പ്പോള്‍, പ്ര­സം­ഗി­ച്ച സ്‌­ത്രീ­ക­ളേ­ക്കാള്‍ ഭേ­ദം തന്റെ ഭാ­ര്യ­യാ­ണെ­ന്ന്‌ കഥാ­പാ­ത്രം മന­സ്സി­ലാ­ക്കു­ന്നു. ഭാ­ര്യ­യും പ്രേ­മ­ഭാ­ജ­ന­വും പ്ര­സം­ഗ­ത്തോ­ടു അനു­കൂ­ലി­ച്ച­പ്പോള്‍ കഥാ­പാ­ത്ര­ത്തി­ന്‌ അതുള്‍­ക്കൊ­ള്ളാന്‍ കഴി­ഞ്ഞി­ല്ല. കഥാ­പാ­ത്ര­ത്തി­ന്‌ സ്‌­ത്രീ­ക­ളെ പറ്റി­യു­ള്ള പ്ര­തീ­ക്ഷ­ക­ളെ­ല്ലാം നശി­ക്കു­ക­യും ചെ­യ്‌­തു. സ്‌­ത്രീ­കള്‍ താന്‍ വി­ചാ­രി­ച്ച­തു­പോ­ലെ­യൊ­ന്നു­മ­ല്ല എന്ന സത്യ­വും അയാള്‍ മന­സ്സി­ലാ­ക്കി. വഴി­യി­ലൊ­ക്കെ പു­രു­ഷ­ന്മാ­രെ കാ­ണു­ന്ന കഥാ­പാ­ത്ര­ത്തി­ന്‌ അവ­രോ­ടെ­ല്ലാം. വല്ലാ­ത്ത അനു­താ­പ­വും സഹ­താ­പ­വും തോ­ന്നു­ന്നു. കഥാ­പാ­ത്രം സ്വ­വര്‍­ഗ്ഗ­സ­ങ്ക­ട­ങ്ങ­ളെ­പ്പ­റ്റി ചി­ന്തി­ച്ച്‌ വല്ലാ­തെ അസ്വ­സ്‌­ഥാ­നാ­കു­ന്നു­.

വാ­ണി­ഭം എന്ന കഥ­യി­ലെ സു­ക­ന്യ മറ്റൊ­രു പ്ര­ധാ­ന­ക­ഥാ­പാ­ത്ര­മാ­ണ്‌. ഈ കഥാ­പാ­ത്രം വഞ്ചി­ക്ക­പ്പെ­ട്ടു എന്നു കരു­തി സ്വ­യം വ്യ­ഭി­ചാ­രി­ണി­യാ­വാന്‍ തീ­രു­മാ­നി­ക്കു­ന്നു. തന്റെ ഭര്‍­ത്താ­വി­ന്‌ ലൈം­ഗി­ക­ത­യില്‍ താ­ത്‌­പ­ര്യ­മി­ല്ലെ­ന്ന വി­ശ്വാ­സ­മാ­ണ്‌ കഥാ­പാ­ത്ര­ത്തെ ഈ തീ­രു­മാ­ന­മെ­ടു­ക്കാന്‍ പ്രേ­രി­പ്പി­ച്ച­ത്‌. പക്ഷേ വ്യ­ഭി­ചാ­രം അത്ര എളു­പ്പ­ത്തില്‍ സാ­ധ്യ­മാ­കു­ന്ന കാ­ര്യ­മ­ല്ല എന്ന്‌ കഥാ­പാ­ത്ര­ത്തി­ന്‌ ബോ­ധ്യ­മാ­കു­ന്നു. കഥാ­പാ­ത്രം പല പു­രു­ഷ­ന്മാ­രെ­യും വ്യ­ഭി­ച­രി­ക്കാ­നാ­യി വി­ളി­ക്കു­ന്നു. പക്ഷേ ആരും അതില്‍ താല്‍­പ­ര്യം കാ­ണി­ച്ചി­ല്ല. അപ്പോ­ഴാ­ണ്‌ കഥാ­പാ­ത്രം ലോ­ക­ത്തി­ന്റെ അവ­സ്ഥ­യെ­പ്പ­റ്റി ചി­ന്തി­ക്കു­ന്ന­ത്‌. പക്ഷേ അവ­സാ­ന­നി­മി­ഷ­ത്തില്‍ ഒരാള്‍ കഥാ­പാ­ത്ര­ത്തോ­ട്‌ യോ­ജി­ക്കു­ന്നു. പക്ഷേ അയാള്‍­ക്ക്‌ കഴി­വി­ല്ലാ­യി­രു­ന്നു. ഈ കഥാ­പാ­ത്രം ഇന്ന­ത്തെ സമൂ­ഹ­ത്തി­ന്റെ അവ­സ്ഥ­യാ­ണ്‌ കാ­ണി­ക്കു­ന്ന­ത്‌. പു­രു­ഷ­ന്മാര്‍ സ്‌­ത്രീ­ക­ളെ തേ­ടി­പ്പോ­കു­ന്ന­തു­പോ­ലെ തന്നെ തി­രി­ച്ചും സം­ഭ­വി­ക്കു­ന്നു­ണ്ടെ­ന്ന്‌ ഈ കഥാ­പാ­ത്ര­ത്തി­ലൂ­ടെ മീര വ്യ­ക്ത­മാ­ക്കി­ത്ത­രു­ന്നു­.

ആ­ന­പ്പു­ര­യ്‌­ക്കല്‍ കേ­ശ­വ­പ്പി­ള്ള മകന്‍ എന്ന കഥ­യില്‍ പ്രേ­മ­ത്തി­ലേര്‍­പ്പെ­ടു­ന്ന കേ­ശ­വ­പി­ള്ള ആന്റ­ണി­യും, ആട്ടു­ക­ട്ടില്‍ എന്ന കഥ­യി­ലെ മു­ത്ത­ശ്ശി­യു­ടെ ഓര്‍­മ്മ­ക­ളു­മാ­യി മന്ത്ര­വാ­ദി­യെ നേ­രി­ടു­ന്ന പെ­ണ്ണും, കള­രി­മ­റ്റ­ത്ത്‌ കത്ത­നാര്‍ എന്ന കഥ­യി­ലെ വനി­താ­പി­ശാ­ചു­മാ­യി സന്ധി പറ­യു­ന്ന കത്ത­നാ­രും, ഫാ­ന്റ­സി പാര്‍­ക്കില്‍ നി­ന്നു ഗര്‍­ഭ­ഫാ­ന്റ­സി ലഭി­ക്കു­ന്ന ശ്രീ­കു­മാ­രി­യ­മ്മ­യും, കു­റ്റ­വാ­ളി സത്യ­നും തളര്‍­ന്നു­പോയ കാ­മു­കി നൂ­റും മറ്റു ചില കഥാ­പാ­ത്ര­ങ്ങ­ളാ­ണ്‌.

കൃ­ഷ്‌­ണ­ഗാഥ എന്ന കഥ­യി­ലെ പ്ര­ധാന കഥാ­പാ­ത്ര­ങ്ങള്‍ കൃ­ഷ്‌­ണ­യും അവള്‍­ക്ക്‌ ട്യൂ­ഷന്‍ കൊ­ടു­ക്കു­ന്ന നാ­രാ­യ­ണന്‍­കു­ട്ടി­യു­മാ­ണ്‌. സര്‍­പ്പ­യ­ജ്ഞം എന്ന കഥ­യില്‍ പ്ര­ധാ­ന­മാ­യി വരു­ന്ന­ത്‌ പാ­മ്പാ­ണ്‌. ഈ കഥ­യില്‍ കഥാ­പാ­ത്ര­ത്തി­ന്റെ ജാ­ര­നാ­യി പാ­മ്പി­നെ ചി­ത്രീ­ക­രി­ക്കു­ന്നു. മച്ച­ക­ത്തെ തച്ച­നില്‍ അച്ഛ­നെ­ന്ന കഥാ­പാ­ത്ര­ത്തെ തച്ച­നോ­ട്‌ ഉപ­മി­ക്കു­ന്നു. ഇതി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം മക­ളാ­ണ്‌. ഓര്‍­മ്മ­യു­ടെ ഞര­മ്പ്‌ എന്ന കഥ­യില്‍ പ്ര­ധാന കഥാ­പാ­ത്രം ഒരു അമ്മൂ­മ്മ­യാ­ണ്‌. ഈ കഥ മീ­ര­യു­ടെ ജീ­വി­ത­ത്തില്‍ നി­ന്നു പകര്‍­ത്തി­യ­താ­യ­തു­കൊ­ണ്ട്‌ മീ­ര­യും ഇതില്‍ പ്ര­ധാന കഥാ­പാ­ത്ര­മാ­യി വരു­ന്നു. അലി­ഫ്‌ ലെ­യ്‌ല എന്ന കഥ­യി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം ഷഹ­റാ­സാ­ദ്‌ ആണ്‌. ഈ കഥാ­പാ­ത്രം തന്റെ കു­ടും­ബ­ത്തെ രക്ഷി­ക്കാ­നാ­യി സ്വ­യം­
തി­ര­ക്ക­ഥാ­കൃ­ത്താ­വു­ന്നു. പ്രെ­ാ­ഡ്യൂ­സര്‍, പ്രെ­ാ­ഡ­ക്ഷന്‍ എക്‌­സി­ക്യൂ­ട്ടി­വ്‌, തി­ര­ക്ക­ഥാ­കൃ­ത്തു­ക്കള്‍ എന്നി­വ­രൊ­ക്കെ മറ്റു കഥാ­പാ­ത്ര­ങ്ങ­ളാ­ണ്‌. ടെ­റ­റി­സ്റ്റ്‌ എന്ന കഥ­യി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം അന­ന്ത­നാ­ണ്‌. ഇവി­ടെ കഥാ­പാ­ത്ര­ത്തെ ടെ­റ­റി­സ്റ്റാ­യി തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ടു­ന്നു. കഥാ­പാ­ത്ര­ത്തി­ന്റെ ഭാ­ര്യ രാ­ധി­ക­യും അച്ചാ­യ­നും എല്ലാം ഇതി­ലെ മറ്റു കഥാ­പാ­ത്ര­ങ്ങ­ളാ­കു­ന്നു. ഒറ്റ­പ്പാ­ലം കട­ക്കു­വോ­ളം എന്ന കഥ വൃ­ദ്ധ­നായ കഥാ­പാ­ത്ര­ത്തി­ന്റെ ഓര്‍­മ്മ­ക­ളും അനു­ഭ­വ­ങ്ങ­ളു­മാ­ണ്‌. ഈ കഥാ­പാ­ത്രം നല്ലൊ­രു പാര്‍­ട്ടി പ്ര­വര്‍­ത്ത­ക­നാ­യി­രു­ന്നു. ബാ­ല­ഗം­ഗാ­ധ­രന്‍ നാ­യര്‍, ലി­ങ്കണ്‍
എ­ബ്ര­ഹാം വട്ട­ക്കു­ന്നേല്‍ എന്നി­വ­രാ­ണ്‌ മറ്റു കഥാ­പാ­ത്ര­ങ്ങള്‍.

വ്യ­ക്തി­പ­ര­മായ ഒരു പൂ­ച്ച എന്ന കഥ­യില്‍ കേ­ന്ദ്ര കഥാ­പാ­ത്ര­മായ സു­ചി­ത്ര­യെ പൂ­ച്ച­യോ­ട്‌ ഉപ­മി­ക്കു­ന്നു. സു­ചി­ത്ര­യെ­ക്കൂ­ടാ­തെ രാ­മ­ദാ­സ്‌ എന്ന കഥാ­പാ­ത്ര­മാ­ണ്‌ ഇതില്‍ പ്ര­ധാ­ന­മാ­യി വരു­ന്ന­ത്‌. അര്‍­ദ്ധ­രാ­ത്രി­ക­ളില്‍ ആത്മാ­ക്കള്‍ എന്താ­ണ്‌ ചെ­യ്യു­ന്ന­ത്‌ എന്ന്‌ സരള എന്ന കഥാ­പാ­ത്ര­ത്തി­ലൂ­ടെ വി­വ­രി­ക്കു­ന്നു. സരള എന്ന ഹെ­ഡ്‌­മി­സ്‌­ട്ര­സും അവ­രു­ടെ ഭര്‍­ത്താ­വു­മാ­ണ്‌ കേ­ന്ദ്ര­ക­ഥാ­പാ­ത്ര­ങ്ങള്‍. അവ­രു­ടെ ഉള്ളി­ലാ­ണ്‌ ആത്മാ­ക്കള്‍ സ്ഥി­തി­ചെ­യ്യു­ന്ന­ത്‌. പാ­യി­പ്പാ­ട്‌ മു­തല്‍ പേ­സ്‌­മേ­ക്കര്‍ വരെ എന്ന കഥ­യില്‍ പ്രാ­യ­മായ കഥാ­പാ­ത്ര­ങ്ങ­ളാ­ണ്‌ വരു­ന്ന­ത്‌. ഹാര്‍­ട്ട്‌ അറ്റാ­ക്ക്‌ വരു­ന്ന സാ­വി­ത്രി­യ­മ്മ­യാ­ണ്‌ ഹൃ­ദ­യം നമ്മെ ആക്ര­മി­ക്കു­ന്നു എന്ന കഥ­യി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം. ഈ കഥാ­പാ­ത്രം എല്ലാ­യ്‌­പ്പോ­ഴും ഹാര്‍­ട്ട്‌ അറ്റാ­ക്ക്‌ വരാന്‍­വേ­ണ്ടി പ്രാര്‍­ത്ഥി­ക്കു­ന്നു. രാ­ഘ­വന്‍ പി­ള്ള എന്ന കഥാ­പാ­ത്രം സാ­വി­ത്രി­യ­മ്മ­യു­ടെ ഭര്‍­ത്താ­വാ­ണ്‌. രമ­ക്കു­ട്ടി, സു­മ­ക്കു­ട്ടി, രാ­ജേ­ന്ദ്രന്‍, സു­രേ­ന്ദ്രന്‍, സു­മ­ക്കു­ട്ടി­യു­ടെ ഭര്‍­ത്താ­വ്‌ ശേ­ഖ­രന്‍ എന്നി­വ­രാ­ണ്‌ ഈ കഥ­യി­ലെ മറ്റു പ്ര­ധാന കഥാ­പാ­ത്ര­ങ്ങള്‍.

മ­രി­ച്ച­വ­ളു­ടെ കല്ല്യാ­ണം എന്ന കഥ­യി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്ര­ത്തെ അവള്‍ എന്നാ­ണ്‌ പറ­യു­ന്ന­ത്‌. ഈ കഥാ­പാ­ത്ര­ത്തി­ന്റെ കല്ല്യാ­ണ­മാ­ണ്‌ ഇവി­ടെ പ്ര­തി­പാ­ദി­ക്കു­ന്ന­ത്‌. മാ­ഷ്‌, അച്ഛന്‍, അമ്മാ­വന്‍ എന്നി­ങ്ങ­നെ­യു­ള്ള കഥാ­പാ­ത്ര­ങ്ങ­ളും കേ­ന്ദ്ര­ക­ഥാ­പാ­ത്ര­ത്തെ കല്ല്യാ­ണം കഴി­ക്കാന്‍ പോ­കു­ന്ന വര­നും ഇതി­ലെ കഥാ­പാ­ത്ര­ങ്ങ­ളാ­ണ്‌.

മ­ല­യാള കഥാ­സാ­ഹി­ത്യ­ത്തി­ന്റെ ശ്ര­ദ്ധേ­യ­മായ ഒരു ശബ്‌­ദ­മാ­ണ്‌ മീ­ര­യു­ടെ കഥ­കള്‍. കഥ­യും കഥാ­പാ­ത്ര­ങ്ങ­ളും മാ­റു­ന്ന­തി­ന­നു­സ­രി­ച്ച്‌ വ്യ­ത്യ­സ്‌­ത­മായ വി­വ­ക്ഷ­ക­ളാ­ണ്‌ കഥാ­കാ­രി കാ­മ­ത്തി­ന്‌ നല്‍­കു­ന്ന­ത്‌. മീര എല്ലാം തു­റ­ന്നെ­ഴു­തു­ന്ന ഒരു കഥാ­കാ­രി­യാ­ണ്‌. രോ­ഗം, പ്ര­ണ­യം, ലൈം­ഗി­കത എന്നി­വ­യെ­ല്ലാം ഈ കഥാ­കാ­രി മു­ഖ്യ­പ്ര­മേ­യ­മാ­യി ആവി­ഷ്‌­ക­രി­ക്കു­ന്നു. സമ­കാ­ലീ­ന­രായ മറ്റു പല എഴു­ത്തു­കാ­രും ആവി­ഷ്‌­ക­രി­ക്കാന്‍ ധൈ­ര്യം കാ­ണി­ക്കാ­ത്ത മേ­ഖ­ല­ക­ളും മീര ആവി­ഷ്‌­ക­രി­ക്കു­ന്നു­.

സ്‌­ത്രീ­യു­ടെ സ്വ­ത­ന്ത്ര­മായ ശബ്‌­ദ­ത്തെ അമര്‍­ച്ച ചെ­യ്യു­ന്ന­തി­ന്‌ പു­രു­ഷ­ന്മാര്‍ എന്നും ഉപ­യോ­ഗി­ച്ചു­വ­രു­ന്ന­ത്‌ എന്ന­തി­നാ­ലാ­ണ്‌ ലൈം­ഗി­കത കഥാ­കാ­രി­ക­ളു­ടെ മു­ഖ്യ­പ്ര­മേ­യ­മാ­യി വരു­ന്ന­ത്‌. സ്വ­ന്തം ആത്മാ­വി­ന്റെ സ്വ­രം കേള്‍­പ്പി­ക്കു­ന്ന­തി­ന്‌ അവര്‍­ക്ക്‌ ആദ്യം നീ­ക്കം ചെ­യ്യേ­ണ്ട­ത്‌ ലൈം­ഗി­ക­മായ തു­റ­ന്നു­പ­റ­യ­ലി­നു­ള്ള വി­ല­ക്കു­ക­ളെ­യാ­ണ്‌. പു­രു­ഷ­കേ­ന്ദ്രീ­കൃ­ത­മായ ലൈം­ഗി­ക­ത­യില്‍ മീ­ര­യും ഒരു പൊ­ളി­ച്ചെ­ഴു­ത്ത്‌ നട­ത്തു­ന്നു­ണ്ട്‌. അതൊ­ടൊ­പ്പം തന്നെ നമ്മു­ടെ ലാ­വ­ണ്യ­ബോ­ധ­ത്തെ­യും പൊ­ളി­ച്ചെ­ഴു­തു­ന്നു­.

മീ­ര­യു­ടെ കഥ­ക­ളെ­ല്ലാ­ത­ന്നെ വ്യ­ത്യ­സ്‌­ത­മായ ആശ­യ­ങ്ങ­ളാ­ണ്‌ പങ്കു­വെ­യ്‌­ക്കു­ന്ന­ത്‌. കാ­ലി­ക­പ്ര­സ­ക്തി­യു­ള്ള കഥ­ക­ളാ­ണ്‌ മീര ആവി­ഷ്‌­ക­രി­ക്കു­ന്ന­ത്‌. അതു­കൊ­ണ്ടു­ത­ന്നെ അവ ശ്ര­ദ്ധി­ക്ക­പ്പെ­ടു­ന്ന­വ­യാ­ണ്‌. എന്തും തു­റ­ന്നെ­ഴു­താ­നു­ള്ള ധൈ­ര്യം ഈ കഥാ­കാ­രി പ്ര­ക­ടി­പ്പി­ക്കു­ന്നു­ണ്ട്‌. സമൂ­ഹ­ത്തില്‍ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന സം­ഭ­വ­ങ്ങ­ളെ കഥാ­കാ­രി കഥ­ക­ളി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്നു. അവ­ത­ര­ണ­രീ­തി­യി­ലെ വൈ­വി­ധ്യ­വും നര്‍­മ്മ­ബോ­ധ­വും രാ­ഷ്‌­ട്രീ­യ­ബോ­ധ­വും കൊ­ണ്ട്‌ തഴ­ക്കം വന്ന ഒരു എഴു­ത്തു­കാ­രി­യു­ടെ ദാര്‍­ഢ്യം കു­റ­ച്ചെ­ങ്കി­ലും പ്ര­ക­ട­മാ­ക്കു­ന്ന­ത്‌ കെ. ആര്‍ മീ­ര­യു­ടെ കഥ­ക­ളി­ലാ­ണ്‌. ആവേ മരി­യ, ഒറ്റ­പ്പാ­ലം കട­ക്കു­വോ­ളം തു­ട­ങ്ങിയ കഥ­കള്‍ ഉദാ­ഹ­ര­ണ­മാ­ണ്‌.

ഏ­ത്‌ സം­ഭ­വ­വും പച്ച­യാ­യും ലളി­ത­മാ­യും ആവി­ഷ്‌­ക­രി­ക്കാ­നു­ള്ള കഴി­വ്‌ ഈ കഥാ­കാ­രി­യ്‌­ക്കു­ണ്ട്‌. വര്‍­ത്ത­മാ­ന­സം­ഭ­വ­ങ്ങള്‍­ക്കു പ്രാ­ധാ­ന്യം നല്‍­കു­ന്ന കഥ­ക­ളാ­യ­തു­കൊ­ണ്ട്‌ അവ സമൂ­ഹ­ത്തി­ന്റെ പൊ­തു­മ­ണ്‌­ഡ­ല­ങ്ങ­ളി­ലേ­യ്‌­ക്കാ­ണ്‌ നമ്മു­ടെ ദൃ­ഷ്‌­ടി­യെ നയി­ക്കു­ന്ന­ത്‌. മോ­ഹ­മ­ഞ്ഞ, വാ­ണി­ഭം, സ്വ­വര്‍­ഗ്ഗ­സ­ങ്ക­ട­ങ്ങള്‍ തു­ട­ങ്ങിയ ഉദാ­ഹ­ര­ണ­ങ്ങള്‍.
കടപ്പാട്: http://malayal.am

No comments:

Post a Comment